കോഴിക്കോട്: പുറമേക്ക് കുറെ പുക മാത്രം. കണ്ടാല്‍ ഒന്നുമില്ളെന്ന് തോന്നും. എന്നാല്‍, ഞായറാഴ്ച തീപിടിത്തമുണ്ടായ നഗരമധ്യത്തിലെ പൊലീസ് ക്ളബിന് സമീപമുള്ള ലുലു ഗോള്‍ഡിന്‍െറ മൂന്നാം നിലയില്‍ തീ ആളിക്കത്തിയത് മണിക്കൂറുകളാണ്. രണ്ടു പെട്രോള്‍ പമ്പുകളുടെ ഇടയിലുള്ള ജ്വല്ലറിയില്‍ തീപിടിച്ചത് കൂടുതല്‍ ഭീതിപടര്‍ത്തി. ജ്വല്ലറിയുടെ പ്രധാന കോണിപ്പടിയിലൂടെ അത്യന്തം ദുഷ്കരമായാണ് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്തത്. തീപടര്‍ന്ന പുക മറ്റു നിലകളിലേക്കും എത്തിയതോടെ അണക്കാനുള്ള ശ്രമങ്ങള്‍ ദുഷ്കരമായി. എവിടെ നിന്നാണ് തീവരുന്നതെന്നറിയാത്തതും കുഴക്കി. മതിയായ വെന്‍റിലേഷന്‍ സൗകര്യമില്ലാത്തതും തീയണക്കുന്നത് വൈകാന്‍ കാരണമായി. കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറുകളുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തി. നാലരയോടെ നാലാം നിലയിലെ അഞ്ചു സിലിണ്ടറുകള്‍ നീക്കം ചെയ്തതോടെയാണ് അപകടഭീഷണിയൊഴിവായത്. എന്നാല്‍, ഇനി സിലിണ്ടറുകള്‍ ഇല്ളെന്ന ധാരണയില്‍ തീയണക്കല്‍ തുടര്‍ന്ന ഫയര്‍ഫോഴ്സ് ഏറ്റവും ഒടുവിലായി മൂന്നാം നിലയില്‍നിന്ന് ചെറുതും വലുതുമായ നാലു സിലിണ്ടറുകള്‍ കണ്ടത്തെി. മുകളിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍പോലും അപ്പോഴാണ് സിലിണ്ടറുകള്‍ കാണുന്നത്. തീപടരുന്ന സമയത്ത് അറിയാതെ കിടന്നിരുന്ന ഈ സിലിണ്ടറുകള്‍ പൊട്ടിയിരുന്നെങ്കില്‍ വന്‍ദുരന്തമുണ്ടായേന. തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്തതിനാലാണ് സിലിണ്ടര്‍ സുരക്ഷിതമായി തിരിച്ചെടുക്കാനായത്. 1.45ഓടെ തീയണക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഈ സമയം പൊലീസും ട്രാഫിക് വിഭാഗവും എത്തി പാവമണി റോഡിലുള്ള ഗതാഗതം നിരോധിച്ചു. കോര്‍ണേഷന്‍ തിയറ്ററിന്‍െറ ഭാഗത്തും കമീഷണര്‍ ഓഫിസിന്‍െറ ഭാഗത്തും നാടകെട്ടി ജനങ്ങളെ തടഞ്ഞു. നാലാം നിലയില്‍ പാചകത്തിനുള്ള ഗ്യാസ് സിലിണ്ടറുള്ള വിവരം നേരത്തേ അറിയുന്നതിനാല്‍ അതീവജാഗ്രതയോടെയാണ് തീയണക്കല്‍ പുരോഗമിച്ചത്. പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതകണക്കിലെടുത്ത് സമീപത്തെ രണ്ടു പമ്പുകളും ബിവറേജ് ഷോപ്പും മറ്റു കടകളും അടപ്പിച്ചിരുന്നു. തീയണക്കാനുള്ള ശ്രമത്തെതുടര്‍ന്ന് അഞ്ചു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ശ്വാസതടസ്സം നേരിട്ട ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.