മുക്കം: വേനല്‍ കനത്തതോടെ മലയോര മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും വലിയതോതിലാണ് ക്ഷാമം നേരിടുന്നത്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളില്‍ കൃഷി കരിഞ്ഞുണങ്ങുകയാണ്. വാഴ, പച്ചക്കറികള്‍ എന്നിവ നനക്കാന്‍ വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്തിന്‍െറ 52 കേന്ദ്രങ്ങളില്‍ കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ട്. നാലുവാഹനങ്ങളിലായി 65,000 ലിറ്റര്‍ വെള്ളമാണ് ദിവസവും വിതരണം നടത്തുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളില്‍ വിതരണം ഏറെ ആശ്വാസമായിട്ടുണ്ട്. എന്നാല്‍, 33 ഡിവിഷനുകളടങ്ങിയ മുക്കം മുനിസിപ്പാലിറ്റിയില്‍ കുടിവെള്ളവിതരണത്തിന് ഇതുവരെ സംവിധാനമായിട്ടില്ല. 2000 ലിറ്റര്‍ വെള്ളവുമായി ഒരു വാഹനം മാത്രമേ സര്‍വിസ് നടത്തു ന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.