വാറന്‍റ് പ്രതി പൊലീസുകാരനെ മര്‍ദിച്ചു; രണ്ടു പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സമന്‍സ് നല്‍കാന്‍ പോയ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന പ്രതിക്ക് സമന്‍സ് കൊടുക്കാന്‍ പോയ നല്ലളം സ്റ്റേഷനിലെ പൊലീസുകാരന്‍ ഇ.കെ. ഷഫീലിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നല്ലളം സ്വദേശി മനാഫ് എന്നയാള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. മന$പൂര്‍വം ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, അന്യായമായി തടയുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി മര്‍ദിച്ച സംഭവം ജാമ്യമില്ലാ വകുപ്പാണ്. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. പരിക്കേറ്റ പൊലീസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് പൊലീസുകാരന്‍െറ പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് വാറന്‍റ് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി തിരച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.