കോഴിക്കോട്: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ റവന്യൂ വകുപ്പിന് കീഴില്‍ നടപടികള്‍ ആരംഭിച്ചിട്ടും ക്ഷാമത്തിന് കുറവില്ല. കോഴിക്കോട് താലൂക്കില്‍ 19ഉം വടകരയില്‍ എട്ടും കൊയിലാണ്ടിയില്‍ 14ഉം വില്ളേജുകളിലാണ് കുടിവെള്ള വിതരണത്തിന് നടപടിയായത്. കോഴിക്കോട്ട് 13ഉം കൊയിലാണ്ടിയില്‍ 17ഉം വടകരയില്‍ 16ഉം വില്ളേജുകളില്‍ ഇനിയും നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാണ് വിതരണം നടത്തുന്നത്. ഇത് മിക്കയിടത്തും ക്ഷാമം പരിഹരിക്കാന്‍ അപര്യാപ്തമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ ചില വാര്‍ഡുകളില്‍ റവന്യൂവിന് കീഴില്‍ കുടിവെള്ള വിതരണത്തിന് നടപടിയായെങ്കിലും ക്ഷാമം രൂക്ഷമാണ്. കോട്ടൂളി വാര്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളായ പള്ളിമലക്കുന്ന്, മീമ്പാലക്കുന്ന്, കോലാട്ടുകുന്ന് എന്നിവിടങ്ങളിലെല്ലാം ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇത്തവണ താഴ്ന്ന പ്രദേശങ്ങളായ മേനിക്കുന്നത്ത്, ചോളങ്ങര മീത്തല്‍, കിണറുകണ്ടി എന്നിവിടങ്ങളിലും വെള്ളം കിട്ടാനില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളില്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന്, അടുത്ത ദിവസം വെള്ളം ലഭിച്ചിരുന്നെങ്കിലും വീണ്ടും മുടങ്ങി. വ്യാഴാഴ്ച മുതല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി വഴി സ്ഥിരമായി വെള്ളം ലഭിക്കാന്‍ നടപടിയുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന കുടിവെള്ള വിതരണം മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്രയം. കോവൂര്‍ വാര്‍ഡില്‍ ദേവഗിരി കോളജിന് സമീപവും ക്ഷാമം രൂക്ഷമാണ്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഇവിടെ വാട്ടര്‍ അതോറിറ്റി ടാപ്പുവഴി വെള്ളം ലഭിക്കുന്നത്. ഇവിടെയുള്ള കക്കാടുകുന്ന്, പൊന്നങ്കോടുകുന്ന് എന്നിവിടങ്ങളിലെ കുടിവെള്ള സംഭരണികളില്‍നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. കിട്ടുന്ന വെള്ളത്തിന്‍െറ ശക്തി കുറവായതിനാല്‍ പുലര്‍ച്ചെവരെ പോലും വെള്ളത്തിനായി ഇവിടെ കാത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.