ഫറോക്ക്: സഹനത്തിന്‍െറയും ക്ഷമയുടെയും ജീവിക്കുന്ന ദൃഷ്ടാന്തമായി, ഒരു നാളിന്‍െറ വേദന ഒരായുസ്സിന്‍െറ നോവുംഓര്‍മകളായി മനസ്സാവഹിച്ച് കാഞ്ചനമാലയത്തെിയപ്പോള്‍ കുറെ നേരത്തേക്കെങ്കിലും അവര്‍ക്ക് സ്വന്തം വിധിയുടെ പങ്കുവെപ്പിന് അവസരമായി. അരീക്കാട് ദയ പാലിയേറ്റിവിന്‍െറയും ചെറുവണ്ണൂര്‍ കനിവ് പാലിയേറ്റിവിന്‍െറയും ആഭിമുഖ്യത്തില്‍ അരീക്കാട് ആര്‍.ആര്‍ ഓഡിറ്റോറിയത്തിലാണ് മനസ്സും ശരീരവും തളര്‍ന്നവര്‍ക്ക് ഒന്നിച്ചൊരു പകല്‍നേരം ചെലവഴിക്കാന്‍ നൂറോളം പേരത്തെിയത്. ഇവര്‍ക്ക് ശുശ്രൂഷയും സൗകര്യങ്ങളും ഒരുക്കാന്‍ അതിന്‍െറ നാലിരട്ടിയോളം വേറെയും എത്തിയപ്പോള്‍ വീടകങ്ങളില്‍ നെടുവീര്‍പ്പുമായി കഴിയുന്നവര്‍ക്ക് അത് ആനന്ദത്തിനുള്ള അവസരമായി. പാട്ടുകളും നൃത്തങ്ങളും കഥപറച്ചിലുകളുമൊക്കെയായപ്പോള്‍ നേരം വളരെ പെട്ടെന്ന് കഴിഞ്ഞല്ളോയെന്ന നിരാശയിലായിരുന്നു പലരും. എന്നും വേദനിക്കുന്നവരോടൊപ്പം കഴിയാനിഷ്ടപ്പെടുന്ന അനശ്വര പ്രണയനായിക കാഞ്ചനമാല എത്തിയതോടെ ആവേശം ഏറെയായി. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും എം.കെ. രാഘവന്‍ എം.പി, മേയറും അസംബ്ളിയിലേക്കുള്ള നിയുക്ത സ്ഥാനാര്‍ഥിയുമായ വി.കെ.സി. മമ്മദ്കോയ, എം.പി. ആദം മുല്‍സി, പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി. രാജന്‍, കൗണ്‍സിലര്‍ എം. കുഞ്ഞാമുട്ടി, വി. മുഹമ്മദ് ഹസന്‍, ജിതേഷ്, കണ്ണാടി മൊയ്തീന്‍, എസ്.വി.എം. ഷമീന്‍, ഇ.കെ. ശരീഫ്, സി. മുഹ്സിന, കെ.എം. ഹനീഫ തുടങ്ങിയവര്‍ സംഗമത്തിനത്തെി. ചടങ്ങിന്‍െറ ഉദ്ഘാടനം നടത്തിയശേഷമാണ് കാഞ്ചനമാല വേദനയുടെ സഹയാത്രികരോടൊപ്പം ചേര്‍ന്നത്. അരീക്കാട് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റിയാസ് അരീക്കാട് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ എത്തിച്ചേര്‍ന്നവര്‍ക്ക് സംഘാടകരുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. നാരായണന്‍, ഡോ. ടി.പി. മെഹറൂഫ് രാജ്, ഖാദര്‍ മുക്കം എന്നിവര്‍ ക്ളാസെടുത്തു. ആര്‍.കെ. കനകാംബരന്‍ ഗാനാലാപനം നടത്തി. സത്താര്‍ പൈക്കാടന്‍, കെ. ആദം, കെ.വി. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ടി.പി. ശാഹിദ് സ്വാഗതവും സി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.