ഫറോക്ക്: ബോണസ് വര്‍ധന ആവശ്യപ്പെട്ട് ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളി പ്രതിനിധികളും ഉടമകളും ജോയന്‍റ് ലേബര്‍ കമീഷണര്‍ കെ. സുനിലിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയം. ബോണസ് വര്‍ധന നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 12 മുതല്‍ തൊഴിലാളികള്‍ ചട്ടപടിസമരത്തിലാണ്. 45 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരരംഗത്തത്തെിയത്. സൂചനാപണിമുടക്കും നടത്തിയിരുന്നു. 8.33 ശതമാനം ബോണസ് വര്‍ധന മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണ് മാനേജ്മെന്‍റ് നിലപാട്. നേരത്തെ ജില്ലാ ലേബര്‍ ഓഫിസര്‍ എ.വി. വിപിന്‍ ലാലിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഓവര്‍ ടൈം അടക്കം ഒന്നില്‍ കൂടുതല്‍ ജോലിചെയ്യാതെ ചട്ടപടി സമരം നടത്തുന്നത്. ചൈനീസ് നിര്‍മിത ഓടുകള്‍ വിപണി കൈയടക്കിയതും കളിമണ്ണിന്‍െറ ക്ഷാമവും ഓടുവ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഈ അവസരത്തില്‍ അധിക ബോണസ് വര്‍ധന അംഗികരിക്കാന്‍ കഴിയില്ളെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബോണസ് വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് സമരം ഒത്തുതീര്‍ക്കാതെ ഓടു കമ്പനി ഉടമകള്‍ മാസങ്ങള്‍ നീട്ടിക്കൊണ്ടു പോയതിനാല്‍ ആവശ്യക്കാര്‍ക്ക് യഥാസമയം ഓടുകിട്ടാതെ വന്നു. ഈ അവസരം മുതലാക്കി ചൈനീസ് ഓടുകള്‍ വിപണി കൈയടക്കുകയായിരുന്നെന്നും ഇതിന് കാരണക്കാര്‍ ഓട്ടുകമ്പനി ഉടമകളാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.