കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് അനുവദിച്ച നാലു കോടി തിരിച്ചയച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ നിലപാടെടുത്തതോടെ വീണ്ടും പ്രതീക്ഷയുടെ സിഗ്നല്‍. റോഡിന്‍െറ വികസനത്തിനു ലഭ്യമായ 2.86 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനുശേഷം ബാക്കിയുള്ള സ്ഥലം മതില്‍കെട്ടി സംരക്ഷിക്കാന്‍ അനുവദിച്ച നാലുകോടി അധികൃതരുടെ അനാസ്ഥമൂലം സാമ്പത്തികവര്‍ഷം അവസാനിച്ചതോടെ തിരിച്ചയക്കേണ്ടിവന്നത് വിവാദമായിരുന്നു. റോഡ് വികസനത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനായി നല്‍കിയ നാലു കോടി തിരിച്ചടച്ച സംഭവം അതീവ ഗൗരവമായാണ് കാണുന്നതെന്നും തിരിച്ചടച്ച ഫണ്ട് മടക്കിനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ചൊവ്വാഴ്ച ജില്ലയിലത്തെിയ മുഖ്യമന്ത്രി ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പുനല്‍കിയതോടെയാണ് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളച്ചത്. റോഡ് വികസനത്തിന്‍െറ ഭാഗമായി 2.86 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരത്തേ വിട്ടുകൊടുക്കുകയും ഗതാഗതം സുഗമമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, മതില്‍കെട്ടി സംരക്ഷിക്കാനായി നല്‍കിയ പണം സാമ്പത്തികവര്‍ഷം അവസാനിച്ചെന്ന കാരണത്താല്‍ ആറുമാസത്തിനുശേഷം സര്‍ക്കാറിലേക്കുതന്നെ തിരിച്ചടക്കുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ മാസങ്ങളോളം നടത്തിയ പ്രക്ഷോഭത്തിന്‍െറ ഫലമായി ലഭിച്ച തുക മൂന്നു മാസത്തിലധികം പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്‍െറ കൈവശമിരുന്നശേഷമാണ് മടങ്ങിയത്. ജോലിക്ക് സാങ്കേതികാനുമതി കിട്ടിയിരുന്നില്ളെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്നുവരുകയാണ്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, പി.എം. കോയ, പ്രദീപ് മാമ്പറ്റ, കെ. സത്യനാഥന്‍, എ.കെ. ശ്രീജന്‍, പി. സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എം.കെ. രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ്ബാബു തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.