കോഴിക്കോട്: പൂട്ടിക്കിടക്കുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്ന അന്തര്‍ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍. കണ്ണൂര്‍ പുതിയതെരു കിഴക്കേവീട്ടില്‍ അട്ട ഗിരീഷ് എന്ന ഗിരീഷ് (42), കണ്ണൂര്‍ ചിറക്കല്‍ പച്ച ഹൗസില്‍ കെ.പി. ജിതേഷ് (36) എന്നിവരെയാണ് ടൗണ്‍ സി.ഐ കെ.എ. ബോസിന്‍െറയും കോസ്റ്റല്‍ സി.ഐ. ടി.കെ. അഷ്റഫിന്‍െറയും നേതൃത്വത്തില്‍ സിറ്റി ക്രൈം സ്ക്വാഡ് അറസ്റ്റുചെയ്തത്. നഗരത്തിലെ ലോഡ്ജുകള്‍ ഒളിത്താവളമാക്കി ഇതര ജില്ലകളിലെ ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. മൂന്നുമാസം മുമ്പ് കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കമ്മത്ത്ലൈന്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. പകല്‍ സമയങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ച് ബസില്‍ കറങ്ങി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടത്തെി രാത്രിയിലാണ് കവര്‍ച്ച നടത്താറ്. പൂട്ടിക്കിടക്കുന്ന വീടുകളിലാണ് കവര്‍ച്ച നടത്തുന്നത്. സന്ധ്യയോടെ സമീപത്തെ തിയറ്ററുകളില്‍ സിനിമ കണ്ടതിന് ശേഷം അര്‍ധരാത്രിയോടെയാണ് മോഷണം. കവര്‍ച്ചക്കുശേഷം സമീപത്തെ സ്കൂള്‍ കെട്ടിടങ്ങളുടെയും മറ്റും മുകളില്‍ അന്തിയുറങ്ങി പകല്‍സമയങ്ങളിലാണ് കളവ് മുതലുമായി പോകാറ്. കവര്‍ച്ച നടത്തുന്ന വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയും ഇവര്‍ക്കുണ്ടത്രെ. ഇവരില്‍ നിന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെടുത്തു. മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നതും പതിവാണ്. കണ്ണൂര്‍ തളാപ്പ് അമ്പലംറോഡിലെ രാജലക്ഷ്മി ഹൗസിലെ ഈശ്വര്‍നായിക്കിന്‍െറ വീടിന്‍െറ മുന്‍വാതില്‍ പൊളിച്ച് ഏഴേകാല്‍ പവന്‍ സ്വര്‍ണാഭരണവും 18,000 രൂപയും കണ്ണൂര്‍ നടാല്‍ ബാപ്പടി ഹൗസില്‍ പവിത്രന്‍െറ വീട്ടില്‍ നിന്നും സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നടാല്‍ വടക്കേമഠം കൃഷ്ണന്‍െറ വീട്ടില്‍ നിന്നും പണവും പയ്യോളി അയനിക്കാട് അനന്ദം ഹൗസില്‍ സച്ചിദാനന്ദന്‍െറ വീട്ടില്‍ നിന്നും ഇലക്ട്രോണിക്സ് സാധനങ്ങളും 25,000 രൂപയും മോഷ്ടിച്ചതും ഇവര്‍ സമ്മതിച്ചു. അറസ്റ്റിലായ ഗിരീഷിന്‍െറ പേരില്‍ കണ്ണൂര്‍ ടൗണ്‍, തളിപ്പറമ്പ്, ഇരിട്ടി, വളപട്ടണം സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ജിതേഷിന്‍െറ പേരില്‍ തലശേരി, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ അബ്കാരി, കളവ് കേസുമുണ്ട്. അന്വേഷണ സംഘത്തില്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി. സെയ്തലവി, എ.എസ്.ഐ എം. ഷിനോബ്, ഒ. മോഹന്‍ദാസ്, ടി.പി. ബിജു, കെ.ആര്‍. രാജേഷ്, അനീഷ് മൂസ്സേന്‍വീട്, കെ.പി. ഷാജൂല്‍, ടൗണ്‍ സി.ഐ. ഓഫിസിലെ എ.എസ്.ഐ സാബുനാഥ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.