മുക്കം: കാരശ്ശേരിയില്‍ നടന്ന എന്‍.എം. സലീം സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ബ്രസീല്‍ ചേന്ദമംഗലൂര്‍ ചാമ്പ്യന്മാരായി. ഫൈറ്റേഴ്സ് കാരശ്ശേരിയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ട്രോഫിക്ക് പുറമെ ചാമ്പ്യന്മാര്‍ക്ക് 20,000 രൂപ പ്രൈസ് മണിയും റണ്ണേഴ്സിന് 10,000 രൂപ പ്രൈസ് മണിയും ലഭിച്ചു. ഫൈറ്റേഴ്സ് കാരശ്ശേരിയുടെ യാസറിനെ മികച്ച കളിക്കാരനായും ബ്രസീല്‍ ചേന്ദമംഗലൂരിന്‍െറ തമീമിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. എം.എന്‍. കാരശ്ശേരി ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് കളിക്കാരെ പരിചയപ്പെട്ടു. ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.സി. മുബഷിര്‍, പി. രജീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.