ഉള്ള്യേരി: കാപ്പാട് ബീച്ച് കാണാന്‍ ബൈക്കില്‍ തിരിച്ച വിദ്യാര്‍ഥികളടങ്ങിയ മൂന്നംഗസംഘം പെട്രോള്‍ മോഷണത്തിനിടെ നാട്ടുകാരുടെ പിടിയിലായി. ശനിയാഴ്ച രാത്രി എട്ടോടെ ആനവാതില്‍ അങ്ങാടിയിലാണ് സംഭവം. താമരശ്ശേരി കാരാടി സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളും ഒരു പതിനെട്ടുകാരനുമാണ് പൊലീസ് പിടിയിലായത്. തിരിച്ചുപോകുന്നതിനിടെ ആനവാതില്‍ അങ്ങാടിക്ക് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മുണ്ടോത്ത് കള്ളുഷാപ്പിനു സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. നാട്ടുകാര്‍ കുട്ടികളെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞത്തെിയ അത്തോളി പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ പതിനെട്ടുകാരന്‍ വര്‍ക്ഷോപ് ജീവനക്കാരനും ഒരാള്‍ 10ാം ക്ളാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയും മൂന്നാമന്‍ ഒമ്പതാം ക്ളാസുകരനുമാണ്. ലൈസന്‍സ് പോലും ഇല്ലാതെയാണ് മൂന്നുപേരും ഇത്രയും ദൂരം ഒരു ബൈക്കില്‍ കറങ്ങാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.