കൊടുവള്ളി: കൊടുവള്ളി നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ പരസ്യക്കമ്പനിക്ക് പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയതു സംബന്ധിച്ച് ബുധനാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കരാര്‍ വ്യവസ്ഥകള്‍ ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ നാലു വര്‍ഷത്തേക്ക് 2012ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് അനുമതി നല്‍കിയത്. 2016 മാര്‍ച്ച് 31ന് കാലാവധി അവസാനിച്ചിട്ടും പുതിയ പരസ്യം സ്ഥാപിച്ചതിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധവുമായി രംഗത്തത്തെിയതിനെ തുടര്‍ന്ന് സെക്രട്ടറി പരസ്യക്കമ്പനിയോട് സ്ഥാപിച്ച പരസ്യം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇവ നീക്കംചെയ്യുകയുമുണ്ടായി. പരസ്യക്കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ കരാര്‍ വ്യവസ്ഥകള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ സംസാരിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്. ബസ്സ്റ്റാന്‍ഡിന്‍െറയും ശുചിമുറിയുടെയും ലേലം നടത്തിപ്പുമായി ബന്ധപ്പെട്ടും യോഗത്തില്‍ ചര്‍ച്ചകളുണ്ടായി. ഇവ ഒന്നിച്ച് ലേലംചെയ്യാനാണ് കൗണ്‍സില്‍ യോഗം തീരുമാനമെടുത്തതെന്നും എന്നാല്‍, ലേലം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. ബസ്സ്റ്റാന്‍ഡ് മാത്രമാണ് ലേലം വിളിച്ചതെന്നും ശുചിമുറി ഇതില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും ചെയര്‍പേഴ്സന്‍ ശരീഫ യോഗത്തില്‍ അ റിയിച്ചു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്ന് അറിയിച്ചതോടെയാണ് ഇടതുവലത് കൗണ്‍സിലര്‍മാര്‍ തമ്മിലെ ബഹളം അവസാനിപ്പിച്ച് യോഗം പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.