പ്രായം തളര്‍ത്താതെ പോക്കര്‍ക്ക; വോളി ഗാലറിയിലെ നിറസാന്നിധ്യം

വളയം: പ്രായത്തെ തോല്‍പിച്ച് വോളിബാള്‍ ലഹരി കൈവിടാതെ ഗാലറിയിലെ നിറസാന്നിധ്യമാവുകയാണ് വേളം ചേരാപുരത്തെ മൗവ്വഞ്ചേരി പോക്കര്‍ക്ക (70). അഞ്ചു പതിറ്റാണ്ടോളമായി മലബാറിലെ വോളിബാള്‍ ഗ്രൗണ്ടിലെ സ്ഥിരസാന്നിധ്യമാണ് കളിക്കമ്പക്കാരനായ പോക്കര്‍ക്ക. ജില്ലാ വോളിബാള്‍ അസോസിയേഷന്‍ മികച്ച ഓഡിയന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ച ഇദ്ദേഹം വോളിമേള എവിടെയുണ്ടോ അവിടങ്ങളിലെല്ലാം കളിക്കാര്‍ക്ക് ആവേശവും കാണികള്‍ക്ക് ഹരവും നല്‍കി ഗാലറിക്ക് ഉണര്‍വേകുകയാണ്. ജിമ്മി സഹോദരന്മാരുടെ കളിയില്‍ ആവേശം മൂത്തതോടെയാണ് മലബാറിലെ വിവിധ ഭാഗങ്ങളിലേക്ക് കളികാണാന്‍ ഇദ്ദേഹം പോയിത്തുടങ്ങിയത്. നാട്ടില്‍ ചില്ലറ കച്ചവടവും മറ്റുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടെ വോളിബാളില്‍ ആകൃഷ്ടനാവുകയായിരുന്നു. ഇതിനിടെ കണ്ണൂരില്‍വെച്ച് ജിമ്മി ജോര്‍ജുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാനാകാത്ത സന്ദര്‍ഭമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. വോളിലഹരിയില്‍ മതിമറന്ന് കിലോമീറ്ററോളം താണ്ടിയാണ് ഗാലറികളിലത്തെുന്നത്. പലപ്പോഴും വാഹനങ്ങള്‍ കിട്ടാതെ കാല്‍നടയായി പുലര്‍ച്ചെ തിരിച്ച് വീട്ടിലത്തെിയ ഓര്‍മകളുമുണ്ട്. വോളിബാളിന്‍െറ എല്ലാ നിയമാവലികളും ഹൃദ്യമായതിനാല്‍ കളിക്കളത്തില്‍ ഇറങ്ങി സംഘാടകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഇദ്ദേഹമുണ്ടാകും. സംസ്ഥാനത്തെ മിക്ക കളിക്കാരുമായി നല്ല സൗഹൃദം കെട്ടിപ്പടുക്കാനും പോക്കര്‍ക്ക സമയം കണ്ടത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.