മുക്കം: അഗസ്ത്യന്‍മൂഴി സ്കൂളില്‍ കഴിഞ്ഞദിവസം നടന്ന വിവാഹസദ്യയുടെ അവശിഷ്ടങ്ങള്‍ മുക്കം ബസ്സ്റ്റാന്‍ഡ് പരിസരത്ത് തള്ളി. നഗരസഭാ കാര്യാലയത്തിന്‍െറ കെട്ടിടത്തിനോടുചേര്‍ന്ന സ്ഥലത്താണ് ഏകദേശം 15 ചാക്കുകളിലായി ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അഗസ്ത്യന്‍മൂഴിയില്‍നിന്ന് വേസ്റ്റ് ചാക്കുകള്‍ മുക്കത്തേക്ക് കൊണ്ടുവന്നത്. മാംസാവശിഷ്ടങ്ങളടക്കം ചീഞ്ഞുനാറിയതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ നാട്ടുകാര്‍ നഗരസഭ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ്കുമാര്‍, മുക്കം ടൗണ്‍ കൗണ്‍സിലര്‍ മുക്കം വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലത്തത്തെി. പ്രശ്നത്തിന്‍െറ ഗൗരവം ബോധ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ ഉടന്‍ പരാതിയുമായി മുക്കം പൊലീസിനെ സമീപിച്ചെങ്കിലും പൊലീസിന്‍െറ ഭാഗത്തുനിന്ന് ആദ്യം നടപടിയുണ്ടായില്ല. രാത്രി വൈകിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.