മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: നാലുകോടി തിരിച്ചെടുക്കണം –ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തശേഷമുള്ള സ്ഥലം മതില്‍കെട്ടി സംരക്ഷിക്കാനായി അനുവദിച്ച നാലുകോടി രൂപ തിരിച്ചയച്ചതില്‍ ആക്ഷന്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അധികൃതരുടെ കടുത്ത അനാസ്ഥയാണ് തുക ചെലവഴിക്കാതെ മടക്കി നല്‍കാന്‍ കാരണം. 2015 ഒക്ടോബര്‍ ഒന്നിന് അനുവദിച്ച നാലു കോടി രൂപ ആറു മാസം കൈവശം വെച്ചശേഷമാണ് മാര്‍ച്ച് 31ന് തിരിച്ചയക്കുന്നത്. റോഡ് വികസനത്തില്‍ അധികൃതര്‍ക്ക് താല്‍പര്യമില്ളെന്നതിന്‍െറ തെളിവാണിത്. മടങ്ങിപ്പോയ തുക തിരിച്ചുകൊണ്ടുവന്ന് സര്‍ക്കാര്‍ ഭൂമി റോഡിന് ഉടന്‍ നല്‍കി വാഹനഗതാഗതം സുഗമമാക്കാന്‍ നടപടിയെടുക്കണം. പദ്ധതിയുടെ ചുമതലയുള്ള മന്ത്രി ഡോ. എം.കെ. മുനീറും മറ്റു ജനപ്രതിനിധികളും അടിയന്തര നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. നഗരപാതാ വികസന പദ്ധതിയിലെ ഈ റോഡ് വികസനം മാത്രം നിരന്തരമായി തടസ്സപ്പെടുന്നതിനും അനുവദിച്ച നാലുകോടി രൂപ മടക്കിയതിനും ആരൊക്കെയാണ് ഉത്തരവാദികളെന്ന് മന്ത്രി ഡോ. എം.കെ. മുനീറും ജനപ്രതിനിധികളും ജനങ്ങളോട് വ്യക്തമാക്കണം. തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കാന്‍ താനടക്കം ബാധ്യസ്ഥനാണെന്ന് മന്ത്രി മുനീര്‍ ലൈറ്റ് മെട്രോ പ്രാരംഭ പ്രവൃത്തി ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.