കൊടുവള്ളി: കൊടുവള്ളി ടൗണിലെ തകര്‍ന്ന ഫുട്പാത്തുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. തകര്‍ന്ന സ്ളാബുകള്‍ക്കിടയില്‍ കാല്‍കുടുങ്ങി അപകടത്തില്‍പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 10ഓടെ ബി.എസ്.എന്‍.എല്‍ ഓഫിസിനു സമീപം സ്ളാബുകള്‍ക്കിടയില്‍ വാവാട് സ്വദേശിനിയുടെ കാല്‍ കുടുങ്ങിയത് ഏറെ ആശങ്കയിലാഴ്ത്തി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമെല്ലാം ഏറെ പണിപ്പെട്ട് സ്ളാബുകള്‍ നീക്കിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കൊടുവള്ളി ബസ്സ്റ്റാന്‍ഡ് വരെ ഇരുഭാഗത്തും ഓവുചാലും ഫുട്പാത്തും ഒരുക്കിയിട്ടുണ്ട്. ടൗണ്‍ സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയായിരുന്നപ്പോഴാണ് ടൗണ്‍ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. പിന്നീട് ബസ്സ്റ്റാന്‍ഡ് മുതല്‍ക്കുള്ള ഭാഗം ഓവുചാല്‍ നിര്‍മിച്ച് ഫുട്പാത്ത് ഒരുക്കാന്‍ ആവശ്യമായ പദ്ധതികളൊന്നും ആരും കൊണ്ടുവന്നില്ല. ഇതോടെ ബസ്സ്റ്റാന്‍ഡ് മുതല്‍ പെട്രോള്‍ പമ്പ് വരെയുള്ള ഭാഗം ഓവുചാല്‍ അടഞ്ഞും കോണ്‍ക്രീറ്റ് സ്ളാബുകള്‍ തകര്‍ന്നും കാല്‍നടക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ബാങ്കുകള്‍, ഓര്‍ഫനേജ്, ആശുപത്രികള്‍, സ്കൂള്‍, കോളജ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്തേക്ക് ദിവസവും വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് കാല്‍നടയായി പോകുന്നത്. വാഹനത്തിരക്കേറിയ ഭാഗമായതിനാല്‍ കാല്‍നടയാത്രാ സൗകര്യമില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.