നാദാപുരം: പബ്ളിക് സ്കൂളുകള്‍ സ്ഥാപിച്ച് അധ്യാപികനിയമനത്തിന് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ പ്രതി പിടിയില്‍. കണ്ണൂര്‍ ചൊക്ളി സ്വദേശി എം.എന്‍. നൗഫലാണ് (39) മലേഷ്യയിലേക്ക് കടക്കുന്നതിനിടെ തമിഴ്നാട് ട്രിച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ഭൂമിവാതുക്കല്‍, കുയ്തേരി, ഇരിങ്ങണ്ണൂര്‍, തെരുവന്‍പറമ്പ്, മുള്ളമ്പത്ത്, ആയഞ്ചേരി എന്നിവിടങ്ങളില്‍ മദ്റസകളോടും പള്ളികളോടും ചേര്‍ന്ന് സ്കൂളുകള്‍ സ്ഥാപിച്ചാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ട അധ്യാപികമാര്‍ വളയം, നാദാപുരം സ്റ്റേഷനുകളില്‍ പരാതി നല്‍കിയതോടെ പ്രതി മുംബൈ വിമാനത്താവളം വഴി മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. ഇവിടെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ എമിഗ്രേഷന്‍ കാലാവധി അവസാനിച്ചതോടെ നാട്ടിലേക്ക് തിരിച്ചു. ഇതിനിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ട്രിച്ചി വിമാനത്താവളത്തില്‍ പ്രതി പിടിയിലായത്. അഡി. എസ്.ഐ സുധാകരന്‍െറ നേതൃത്വത്തില്‍ പ്രതിയെ ശനിയാഴ്ച ഉച്ചക്ക് നാദാപുരത്ത് എത്തിച്ചു. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അധ്യാപികമാരില്‍നിന്ന് പണംതട്ടിയത് സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പണം നഷ്ടപ്പെട്ട 26ഓളം അധ്യാപികമാര്‍ യോഗംചേര്‍ന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.