കോഴിക്കോട്: പൊലീസ് സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ പലിശ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ ഹോം ഗാര്‍ഡ് കോട്ടൂളി സ്വദേശി കെ. കൃഷ്ണന്‍കുട്ടിയെ (55) കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ടതോടെ ഇയാളെ ഹോം ഗാര്‍ഡ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. പൊലീസ് സഹകരണ സംഘ വ്യാജ രസീതുകള്‍ അച്ചടിപ്പിച്ചിരുന്നതായും കണ്ടത്തെി. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. സൊസൈറ്റിയില്‍ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്ന് പലപ്പോഴായി 74 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപയുടെ രസീത് മാത്രമേ നല്‍കിയിരുന്നുള്ളൂ. മറ്റൊരു ബന്ധുവില്‍ നിന്ന് 27 ലക്ഷവും പലരില്‍ നിന്നായി അരക്കോടിയോളം രൂപയും തട്ടിയെടുത്തതായും പരാതിയുണ്ട്. വിമുക്തഭടനായ ഇയാള്‍ തട്ടിപ്പിനായാണ് ഹോം ഗാര്‍ഡായി ജോലിക്ക് ചേര്‍ന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.