കൊയിലാണ്ടി: വിഷു വിളിപ്പാടകലെ എത്തിയിട്ടും മാവേലി സ്റ്റോറുകളിലും സപൈ്ളകോ ഒൗട്ട്ലെറ്റുകളിലും സബ്സിഡി ഇനങ്ങള്‍ക്ക് ക്ഷാമം. പ്രതീക്ഷയോടെ സ്റ്റോറുകളിലത്തെുന്ന ഉപഭോക്താക്കള്‍ക്ക് നിരാശയോടെ തിരിച്ചുപോകേണ്ട അവസ്ഥയാണ്. മിക്ക സപൈ്ളകോ ഒൗട്ട്ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും മൂന്നോ നാലോ ഇനങ്ങള്‍ മാത്രമാണ് സബ്സിഡിയില്‍ ലഭിക്കുന്നത്. ഏറെ ആവശ്യക്കാരുള്ള പഞ്ചസാര, മുളക്, തുവരപ്പരിപ്പ് തുടങ്ങിയവ ഏറെനാളായി ലഭ്യമല്ല. മാര്‍ക്കറ്റില്‍ വിലനിലവാരം കുതിച്ചുയരുമ്പോഴാണ് മാവേലി സ്റ്റോറുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ പോകുന്നത്. പഞ്ചസാരക്ക് കിലോവിന് 40 രൂപയാണ് പൊതുവിപണിയില്‍. മാവേലി സ്റ്റോര്‍ വഴി 32 രൂപക്കാണ് പഞ്ചസാര നല്‍കേണ്ടത്. മുളക്, ഉഴുന്ന്, പരിപ്പ് തുടങ്ങിയവക്കെല്ലാം വന്‍വിലയാണ് പുറംമാര്‍ക്കറ്റില്‍. മുമ്പ് 12ഓളം ഇനങ്ങളാണ് മാവേലി സ്റ്റോറുകള്‍വഴി വിതരണം ചെയ്തിരുന്നത്. പിന്നീടത് ക്രമേണ കുറച്ച് മൂന്നും നാലും ഇനങ്ങളാക്കി. മാവേലി സ്റ്റോറുകളിലേക്ക് അനുവദിക്കുന്ന ഇനങ്ങള്‍തന്നെ ആവശ്യത്തിന് തികയുന്നുമില്ല. പെട്ടെന്ന് തീരുന്നു. നോണ്‍ മാവേലി സാധനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളായി മാറുകയാണ് മാവേലി സ്റ്റോറുകള്‍. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരി, ഗോതമ്പ് എന്നിവയും വെട്ടിക്കുറച്ചു. എ.പി.എല്‍, എ.പി.എല്‍ എസ്.എസ് വിഭാഗക്കാര്‍ക്ക് മാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് നല്‍കാറ്. ഇത് യഥാക്രമം ഏഴു കിലോ, ഒരു കിലോ എന്നിങ്ങനെ വെട്ടിക്കുറച്ചു. വിലക്കയറ്റത്താല്‍ പൊള്ളുന്ന വിഷുവായിരിക്കും മലയാളിക്ക് ഇത്തവണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.