വടകര: ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തെ തീരവനം പദ്ധതി അവഗണനയില്‍. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷക്കും കടലാക്രമണ ഭീഷണി നേരിടുന്നതിനും ആവിഷ്കരിച്ച പദ്ധതിയാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ നാശത്തിന്‍െറ വക്കിലത്തെിനില്‍ക്കുന്നത്. സര്‍ക്കാറിന്‍െറ അനാസ്ഥയും തുടര്‍പദ്ധതിയുടെ അഭാവവും ഏറെ പ്രതീക്ഷനല്‍കിയ പദ്ധതിയുടെ നിറംകെടുത്തുകയാണെന്നാണ് ആക്ഷേപം. മാതൃകാപരമായ പ്രവര്‍ത്തനമാണ് ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് തീരവനം പദ്ധതി നടപ്പാക്കിയപ്പോള്‍ കണ്ടത്. എന്നാല്‍, ഇവിടെനിന്ന് നൂറിലേറെ മരങ്ങള്‍ മുറിച്ചുകൊണ്ടുപോയിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാത്രികാലങ്ങളിലാണ് വിറകാവശ്യത്തിനും മറ്റുമായി മരം മുറിച്ച് കടത്തുന്നതത്രെ. വനംവകുപ്പ് അധികൃതരെ ഇക്കാര്യം തീരദേശവാസികള്‍ നിരവധിതവണ അറിയിച്ചിട്ടും സന്ദര്‍ശിക്കാന്‍പോലും കൂട്ടാക്കിയില്ല. ചോമ്പാല്‍ ഹാര്‍ബറിന്‍െറ പുലിമുട്ടിനോട് ചേര്‍ന്ന് വടക്കുഭാഗത്ത് അഞ്ചേക്കറോളം വരുന്ന തീരപ്രദേശത്താണ് തീരവനം പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തിയത്. വടകര ബ്ളോക് പഞ്ചായത്തിന് കീഴില്‍ അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതിയില്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്തായിരുന്നു സൗന്ദര്യത്തോടെ നല്ലരീതിയില്‍ കാട് വളര്‍ന്നത്. 2008ല്‍ എല്‍.ഡി.എഫ് ഭരണകാലത്താണ് തീരവനം പദ്ധതി നടപ്പിലാക്കിയത്. നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ വനംവകുപ്പിന്‍െറ നേതൃത്വത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് തൈകള്‍ വെച്ചുപിടിപ്പിച്ചത്. അക്കേഷ്യ മരങ്ങളാണ് ഇവയിലേറെയും. വളര്‍ന്നുപന്തലിച്ച മരങ്ങളുടെ ചുവട്ടില്‍ സാധാരണ ദിവസങ്ങളില്‍തന്നെ നിരവധിപേരാണ് വിശ്രമിക്കാനായി എത്തുന്നത്. ഓണം, വിഷുപോലുള്ള വിശേഷദിവസങ്ങളില്‍ പലസ്ഥലങ്ങളില്‍ നിന്നായി പച്ചപ്പിന്‍െറയും കടലിന്‍െറയും സൗന്ദര്യം ആസ്വദിക്കാന്‍ നിരവധിപേരാണത്തെുന്നത്. മറ്റ് ഹാര്‍ബറുകളില്‍നിന്ന് വ്യത്യസ്തമായി ചോമ്പാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധങ്ങളായി തുടര്‍പ്രവൃത്തികളും പദ്ധതിയുടെ തുടക്കത്തില്‍ ആസൂത്രണം ചെയ്തിരുന്നു. ഇതൊക്കെ സ്വപ്നംകണ്ട നാട്ടുകാരിപ്പോള്‍ നിരാശയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.