നാടിളക്കി ഉമ്മന്‍ ചാണ്ടിയുടെ പര്യടനം

കോഴിക്കോട്: കത്തുന്ന മീനച്ചൂടില്‍ യു.ഡി.എഫ് ക്യാമ്പുകളില്‍ ആവേശപ്പെരുമഴ പെയ്യിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പര്യടനം. കോണ്‍ഗ്രസിലെ പടലപ്പിണക്കം കാരണം സ്ഥാന ാര്‍ഥിപ്പട്ടിക ഏറെ വൈകിയെങ്കിലും മണ്ഡലം കണ്‍വെന്‍ഷനോടെ ഒരുമുഴം നീട്ടിയെറിഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. വേദികള്‍ മാറിമാറി സഞ്ചരിക്കുമ്പോഴും ഇദ്ദേഹത്തിന് തളര്‍ച്ചയൊന്നുമില്ല. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ആറിടത്തെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ഉമ്മന്‍ ചാണ്ടി സംബന്ധിച്ചു. ബേപ്പൂരിലായിരുന്നു ആദ്യ കണ്‍വെന്‍ഷന്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രാവിലെ 11.30ഓടെ ചെറുവണ്ണൂരിലത്തെി. കാത്തുനിന്ന നൂറുകണക്കിന് പേരുടെ ഇടയിലൂടെ വേദിയിലേക്ക്. ഇരുകൈയിലും നിവേദനങ്ങള്‍ വാങ്ങിക്കൂട്ടി. സര്‍ക്കാറിന്‍െറ കരുതലും വികസനത്തിലുമൂന്നിയ പ്രസംഗം. ‘യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം തകര്‍ക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. മദ്യം ലഭ്യമാക്കിയിട്ട് ഉപഭോഗം കുറക്കാമെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. മദ്യനയം തകര്‍ക്കാനുള്ള ശ്രമത്തിന് വീട്ടമ്മമാര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം യാഥാര്‍ഥ്യമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പറഞ്ഞശേഷമാണ് വേദി വിട്ടത്. കൊയിലാണ്ടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാനായി കോഴിക്കോട്ടെ ഹോട്ടലിലത്തെി. പിന്നീട് തിരുവമ്പാടിയിലേക്ക്. കര്‍ഷകരുടെ പ്രശ്നങ്ങളാണ് ഇവിടെ പ്രസംഗിച്ചത്. കസ്തൂരി രംഗന്‍ വിഷയത്തില്‍ സ്വാഭാവിക പ്രതികരണമാണ് കര്‍ഷകര്‍ പ്രകടിപ്പിച്ചതെന്നും അതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എഴുതിത്തള്ളിയതായും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചപ്പോള്‍ സദസ്സില്‍ വന്‍ കൈയടി. പേരാമ്പ്ര മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ലക്ഷ്യമിട്ട് വീണ്ടും യാത്ര. ലിബിയയില്‍ കാണാതായ റെജി ജോസഫിന്‍െറ വീടും സന്ദര്‍ശിച്ച് വേദിയിലത്തെി. കാത്തിരുന്ന വന്‍ ജനാവലിക്കു മുന്നില്‍ വീണ്ടും അരമണിക്കൂര്‍ നീണ്ട പ്രസംഗം.നിവേദനങ്ങള്‍ വാരിക്കൂട്ടി അഞ്ചരയോടെ പേരാമ്പ്രയും വിട്ടു. 7.25ന് കുറ്റ്യാടി മണ്ഡല കണ്‍വെന്‍ഷന്‍ നടക്കുന്ന തിരുവള്ളൂരില്‍. സര്‍ക്കാറിന്‍െറ വികസനവും എല്‍.ഡി.എഫിന്‍െറ നയങ്ങളും വിമര്‍ശിച്ച് വീണ്ടും പ്രസംഗം. നിശ്ചയിച്ച സമയക്രമം പിന്നിട്ടെങ്കിലും ആവേശത്തിന് ഇടര്‍ച്ചയുമില്ല. കൃത്യം എട്ടിന് വടകര കണ്‍വെന്‍ഷന്‍ വേദിയില്‍. നേതാക്കളുടെ പ്രസംഗം തുടരുമ്പോഴും തിരക്കൊന്നുമില്ല. വാങ്ങിക്കൂട്ടിയ നിവേദനങ്ങള്‍ ഒരാവൃത്തി വായിച്ച് നേരെ കോഴിക്കോട്ടേക്ക്. നോര്‍ത് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴും സമയം ഏറെ വൈകി. മറ്റു മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുമത്തൊമെന്ന് ഏറ്റാണ് ഉമ്മന്‍ ചാണ്ടി ജില്ല വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.