പാറോപ്പടി വളവ്, കിഴക്കെ നടക്കാവ് സ്ഥലമേറ്റെടുക്കാന്‍ നോട്ടീസ് നല്‍കും

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ ഏറ്റവും അടിയന്തരമായി വീതികൂട്ടേണ്ട പാറോപ്പടി വളവ്, കിഴക്കെ നടക്കാവ് ഭാഗങ്ങളിലെ സ്ഥലം ഏറ്റെടുക്കാന്‍ ഒരാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തില്‍ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ വസതിയിലത്തെി നിവേദനം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നീണ്ട ചര്‍ച്ചക്കൊടുവിലാണ് കലക്ടറുടെ അടിയന്തര നടപടി. ഈയാഴ്ചതന്നെ പാറോപ്പടിയിലെയും കിഴക്കെ നടക്കാവിലെയും സ്ഥലമേറ്റെടുക്കാന്‍ നോട്ടീസ് നല്‍കും. തുടര്‍ന്ന് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും. സ്ഥലമേറ്റെടുക്കുന്നതില്‍ പൂര്‍ണമായും രേഖകളുള്ളവര്‍ക്കും ഭൂമി നല്‍കാന്‍ തയാറാകുന്നവര്‍ക്കും മുന്‍ഗണന നല്‍കും. രണ്ടു സ്ഥലങ്ങളിലെയും ഭൂവുടമകളുടെ ലിസ്റ്റ് ആക്ഷന്‍ കമ്മിറ്റിക്ക് നല്‍കാന്‍ സ്പെഷല്‍ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പട്ടികയുടെ അടിസ്ഥാനത്തില്‍ ഭൂവുടമകളുടെ യോഗം ആക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കും. ഇതിനിടയില്‍ റോഡിനായി ഭൂമി നല്‍കിയശേഷം സര്‍ക്കാര്‍ഭൂമി മതില്‍ കെട്ടി സംരക്ഷിക്കാനുള്ള നാലുകോടി പി.ഡബ്ള്യൂ.ഡി തിരിച്ചയച്ചതായി കല്കടര്‍ ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു. പ്രവൃത്തി നടത്താതെ പൊതുമരാമത്ത് വകുപ്പ് തുക സര്‍ക്കാറിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഈ തുക തിരിച്ച് ലഭ്യമാക്കാനും സര്‍ക്കാര്‍ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനും നടപടിയെടുക്കും. കടകള്‍ വിട്ടുനല്‍കിയ മലാപ്പറമ്പിലെ തൊഴിലാളികള്‍ക്കും ഇനി വിട്ടുകൊടുക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക ഉടനെ ലഭ്യമാക്കും. റോഡ് വികസനത്തില്‍ വിട്ടുപോയ 87 സെന്‍റ് ഏറ്റെടുക്കാന്‍ സര്‍ക്കാറിലേക്ക് എഴുതിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തായാട്ട് ബാലന്‍, വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, കെ. സത്യനാഥന്‍, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്‍, എ.പി. കോയട്ടി, പി.എ. ശശികുമാര്‍, പി. സദാനന്ദന്‍, കെ.വി. സുജീന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.