പൊക്കുന്ന്: നാട്ടുകാരുടെ പ്രതിഷേധത്തിനിടെ നിര്‍മാണ സാമഗ്രികള്‍ ഇറക്കാനുള്ള പൊക്കുന്നിലെ സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കളുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെ മുതലാണ് പൊലീസ് സംരക്ഷണത്തോടെ നിരവധി ലോറികളില്‍ മെറ്റലും മണലുമത്തെിക്കാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ കോര്‍പറേഷന്‍ സെക്രട്ടറിയോടും ആര്‍.ഡി.ഒവിനോടും പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണാനും ആവശ്യപ്പെട്ടിരുന്നു. ആര്‍.ഡി.ഒ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ച് പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഫ്ളാറ്റ് ഉടമകള്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ളെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തോടെ ലോറികളത്തെിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ലോറികള്‍ തടയാനത്തെിയത്. ഉച്ചയോടെ കസബ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പ്രതിഷേധമവസാനിച്ചത്. ജനപങ്കാളിത്തത്തോടെ നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് പരാജയപ്പെടുത്താനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. മണല്‍മാഫിയകളുടെ ഒത്താശയോടെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അറസ്റ്റിലായവരെ പ്രഫ. എ.പി. അബ്ദുല്‍വഹാബ്, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, കെ. മൊയ്തീന്‍കോയ, മേച്ചേരി ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.