ഫറോക്ക്: ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറിനത്തെുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചിട്ടു. കഠിനമായ ചൂടില്‍ കൈക്കുഞ്ഞുങ്ങളടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ചൂട് സഹിക്കാനാവാതെ മുഴുവന്‍ യാത്രക്കാരും പുറത്തേക്കിറങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനുമുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സിഗ്നല്‍ തകരാറിലായത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ രണ്ടു മണിക്കൂറിലധികം ഫറോക്ക് സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതേ ദിശയില്‍ വന്ന മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസും കുറേസമയം പിടിച്ചിടുകയുണ്ടായി. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, ത്രിശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ തുടങ്ങി ഈ സമയങ്ങളില്‍ ഫറോക്കിലൂടെ കടന്നുപോകുന്ന എട്ടിലധികം ട്രെയിനുകളാണ് കോഴിക്കോട്, കല്ലായി, ഫറോക്ക്, കടലുണ്ടി സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ പിടിച്ചിട്ടത്. കാത്തിരുന്ന് മുഷിഞ്ഞ നിരവധിപേര്‍ റോഡിലത്തെി ബസില്‍ കയറി. സമീപ സ്റ്റേഷനുകളിലെ പരിധിയില്‍ താമസിക്കുന്നവര്‍ കി.മീറ്ററുകളോളം നടന്ന് ലക്ഷ്യസ്ഥാനത്തത്തെുകയായിരുന്നു. രാത്രി എട്ടോടെ കോഴിക്കോട്ടുനിന്നത്തെിയ ഉദ്യോഗസ്ഥര്‍ വൈകിയും തകരാറ് പരിഹരിക്കാനുള്ള ശ്രമത്തിലാണ്. പിടിച്ചിട്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ക്കുശേഷം സിഗ്നലില്ലാതെ സ്റ്റേഷന്‍ മാസ്റ്ററുടെ അനുവാദത്തോടുകൂടി കടത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.