വെള്ളലശ്ശേരിയിലെ വ്യാജമദ്യകേന്ദ്രം: പരിശോധനക്ക് കൂടുതല്‍ സ്ക്വാഡുകള്‍

ചാത്തമംഗലം: വെള്ളലശ്ശേരിയില്‍ വ്യാജമദ്യനിര്‍മാണകേന്ദ്രം പിടികൂടിയ സാഹചര്യത്തില്‍ എക്സൈസ് വകുപ്പിനുകീഴില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പും വിഷുവും മുന്നില്‍കണ്ട് വെള്ളലശ്ശേരിയിലും പരിസരങ്ങളിലും വ്യാജമദ്യവും വാറ്റ് ചാരായവും സംഭരിച്ചിട്ടുണ്ടെന്ന സംശയത്തത്തെുടര്‍ന്നാണിത്. വെള്ളലശ്ശേരിയില്‍ നിര്‍മിച്ച വ്യാജമദ്യം പരിസരപ്രദേശങ്ങളിലെവിടെയോ സംഭരിച്ചിട്ടുണ്ടാകുമെന്ന സംശയമുണ്ട്. കലുങ്ക് പണി നടക്കുന്നതിനാല്‍ വിദൂര സ്ഥലങ്ങളിലേക്ക് മദ്യം കടത്തിയിട്ടുണ്ടാവില്ളെന്നാണ് കരുതുന്നത്. എന്നാല്‍, വീട്ടില്‍നിന്ന് കാര്യമായ അളവില്‍ മദ്യം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിസരപ്രദേശങ്ങളിലടക്കം വിശദ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മൂന്നു സംഘത്തെയാണ് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിര്‍ദേശപ്രകാരം നിയോഗിച്ചിട്ടുള്ളത്. വെള്ളലശ്ശേരിയില്‍ വ്യാജമദ്യകേന്ദ്രം കണ്ടത്തെിയശേഷം ചൂലൂരില്‍നിന്ന് വ്യാജവാറ്റ് ചാരായവും വാഷ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അതേസമയം, വിഷയത്തില്‍ കുന്ദമംഗലം എക്സൈസിന്് വീഴ്ച പറ്റിയിട്ടില്ളെന്ന റിപ്പോര്‍ട്ടാണ് എക്സൈസ് കമീഷണര്‍ക്ക് അസി. കമീഷണര്‍ നല്‍കിയതെന്ന് അറിയുന്നു. നാട്ടുകാരുടെ രേഖാമൂലമുള്ള പരാതി കുന്ദമംഗലം എക്സൈസിന് കിട്ടിയില്ളെന്നാണത്രെ അന്വേഷണത്തില്‍ കണ്ടത്തെിയത്. ഈ സാഹചര്യത്തില്‍ കാര്യക്ഷമവും ജാഗ്രതയോടുള്ളതുമായ തുടര്‍പരിശോധനയും അന്വേഷണത്തിനുമാണ് കമീഷണറുടെ നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.