തോട്ടത്തിന്‍കടവ് പാലത്തില്‍ അപകടഭീഷണി

തിരുവമ്പാടി: തോട്ടത്തിന്‍കടവ് പാലത്തിന് സംരക്ഷണഭിത്തിയില്ലാത്തത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പുഴയിലേക്ക് ഇറങ്ങുന്ന വഴിക്ക് സമീപമാണ് അപകടഭീഷണിയുള്ളത്. പാലത്തിന്‍െറ കൈവരിയോട് ചേര്‍ന്നുള്ള സുരക്ഷാകല്ലുകളൊന്നും നിലവിലില്ല. സുരക്ഷാസംവിധാനമില്ലാത്തതിനാല്‍ തിരുവമ്പാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുഴയില്‍ വീഴാവുന്ന അവസ്ഥയാണ്. ഈ ഭാഗത്ത് നേരത്തേ സ്ഥാപിച്ചിരുന്ന സുരക്ഷാകല്ലുകളെല്ലാം കാലപ്പഴക്കത്താല്‍ നശിച്ചിട്ടുണ്ട്. തിരുവമ്പാടി-ഓമശ്ശേരി റോഡിലെ തോട്ടത്തിന്‍കടവ് പാലത്തിലൂടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിനേന കടന്നുപോകുന്നത്. പാലത്തിന് സുരക്ഷാഭിത്തി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.