കോഴിക്കോട്: മുസ്ലിംലീഗുമായി വെച്ചുമാറിയ കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിനുതന്നെ. ബാലുശ്ശേരിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി യു.സി. രാമന്‍െറ പേര് പ്രഖ്യാപിച്ചിരുന്നെങ്കിലും നേരത്തേ ലീഗിന്‍െറ മണ്ഡലമായ കുന്ദമംഗലത്തെക്കുറിച്ച് ധാരണയായിരുന്നില്ല. വെച്ചുമാറുകയാണെങ്കില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവോ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖോ മത്സരിക്കണമെന്ന നിലയിലായിരുന്നു ജില്ലാ കമ്മിറ്റി നല്‍കിയ പട്ടിക. ഈ പട്ടികയില്‍നിന്ന് കെ.സി. അബുവിന്‍െറ പേര് തെരഞ്ഞെടുത്തതായാണ് സൂചന. ഡല്‍ഹിയില്‍ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി ചര്‍ച്ചയിലാണ് അബുവിന്‍െറ പേര് സ്ഥിരീകരിച്ചത്. ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. നോര്‍ത് മണ്ഡലത്തില്‍ അഡ്വ. സുരേഷ്ബാബുവിന്‍െറയും ബേപ്പൂരില്‍ ആദം മുല്‍സിക്കൊപ്പം പി.എം. നിയാസിന്‍െറയും പേരുകളാണ് ഉയരുന്നത്. കൊയിലാണ്ടിയില്‍ എന്‍. സുബ്രഹ്മണ്യന്‍, നാദാപുരത്ത് കെ. പ്രവീണ്‍കുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. യു.ഡി.എഫില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പട്ടികയില്‍ മാത്രമാണ് അന്തിമ ധാരണയാകാത്തത്. ലീഗ് മത്സരിക്കുന്ന ഇടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചാരണം അവസാനവട്ടത്തിലത്തെി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13ല്‍ ലീഗിന് ലഭിച്ച മൂന്ന് സീറ്റാണ് യു.ഡി.എഫിന്‍െറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.