കോഴിക്കോട്: എന്‍.ഐ.ടി കോഴിക്കോടിന്‍െറ കലാ സാംസ്കാരികോത്സവമായ രാഗം 2016ന് തുടക്കമായി. കാമ്പസില്‍ എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡീന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ശ്യാംകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ മൂന്നുവരെ നീളുന്ന പരിപാടിയില്‍ ഇന്ത്യയില്‍നിന്നുള്ള 960ഓളം കോളജുകളില്‍നിന്നായി 57,000ത്തോളം പ്രതിഭകള്‍ പങ്കെടുക്കും. ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, പ്രഫഷനല്‍ പെര്‍ഫോമന്‍സ് തുടങ്ങിയവക്ക് പുറമെ അതിഥിസിങ്, പ്രീതം, ശ്രീരാമചന്ദ്ര എന്നിവര്‍ പങ്കെടുക്കുന്ന കലാനിശകളും പരിപാടിയെ വ്യത്യസ്തമാക്കും. ഹ്രസ്വചിത്ര മത്സരവും നൃത്തതെരുവ്, നാടക മൂകാഭിനയ മത്സരങ്ങളും ചിത്രരചനാമത്സരങ്ങളും നടക്കും. സച്ചിന്‍ വാര്യര്‍, കെന്നി സെബാസ്റ്റ്യന്‍, ശക്തി ശ്രീഗോപാലന്‍ തുടങ്ങിയവരും രാഗം 2016ന്‍െറ ഭാഗമാകും. വെള്ളിയാഴ്ച മുതല്‍ വിവിധ വേദികളിലായി മത്സരങ്ങളും സാംസ്കാരിക പരിപാടികളും ആരംഭിക്കും. വെള്ളിയാഴ്ച പത്തിന് ഭാസ്കര ഹാളില്‍ മലയാള സാഹിത്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, ടി.പി. രാജീവന്‍, എസ്. ജോസഫ്, സിവിക് ചന്ദ്രന്‍, ഇന്ദു മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് അതിര്‍ത്തികളും ദേശീയതയും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബി.ആര്‍.ബി. ഭാസ്കര്‍, എ.കെ. രാമകൃഷ്ണന്‍, വി.ടി. ബല്‍റാം എം.എല്‍.എ, ദിലീപ് രാജ്, എം.ടി. അന്‍സാരി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 5.30ന് സച്ചിന്‍ വാര്യരുടെ സംഗീതപരിപാടിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.