കോഴിക്കോട്: സൗത് ബീച്ച് കൈയടക്കി തുടരുന്ന അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരെ ട്രാഫിക് പൊലീസ് കര്‍ശന നടപടി തുടങ്ങി. ട്രാഫിക് അസി. കമീഷണര്‍ എ.കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് ചൊവ്വാഴ്ച രാവിലെ ബീച്ചിലത്തെി അനധികൃതമായി നിര്‍ത്തിയിട്ട ലോറികളില്‍നിന്ന് പിഴയീടാക്കുകയും ലോറികള്‍ നീക്കംചെയ്യുകയും ചെയ്തു. ചെറിയ ലോറികള്‍ക്ക് 500 രൂപയും വലിയ ലോറികള്‍ക്ക് 1000 രൂപയുമാണ് പിഴ അടപ്പിച്ചത്. അസി. കമീഷണറും സംഘവും എത്തുമ്പോള്‍ പൊലീസിന്‍െറ നോ പാര്‍ക്കിങ് ബോര്‍ഡിനടുത്തുതന്നെ ഏതാനും ലോറികള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. സൗത് ബീച്ച് മേഖലയില്‍ ലോറിക്കാര്‍ തുടരുന്ന നിയമലംഘനം അവസാനിപ്പിക്കാന്‍ ഇവിടെ സ്ഥിരമായി ട്രാഫിക് പൊലീസിനെ നിയോഗിക്കുമെന്ന് അസി. കമീഷണര്‍ പറഞ്ഞു. ഇതിനുപുറമെ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ മണിക്കൂറിലും മൊബൈല്‍ യൂനിറ്റുകള്‍ പരിശോധന നടത്തും. ബീച്ചില്‍ ഹെവി വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കൂടുതല്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. എന്നിട്ടും നിയമലംഘനം തുടര്‍ന്നാല്‍ വന്‍തുക പിഴയായി ഈടാക്കും. സൗത് ബീച്ച് റോഡിനടുത്ത സില്‍ക് സ്ട്രീറ്റിലെ അനധികൃത പാര്‍ക്കിങ്ങും പൊലീസ് ഒഴിപ്പിച്ചു. അനധികൃത പാര്‍ക്കിങ്ങിനെക്കുറിച്ച് അസി. കമീഷണറുടെ 9497990113 എന്ന നമ്പറില്‍ പരാതിപ്പെടാവുന്നതാണ്.സൗത് ബീച്ചില്‍ ലോറിത്താവളം ഉണ്ടായിട്ടും റോഡരികിലാണ് നിരനിരയായി ലോറികള്‍ പാര്‍ക് ചെയ്തിരുന്നത്. ബീച്ചില്‍ നവീകരണം നടത്തി കസേരകള്‍ സ്ഥാപിച്ചതിനടുത്ത് ലോറികള്‍ നിര്‍ത്തിയിടുന്നത് ബീച്ചിലത്തെുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ലോറികളിലെ തൊഴിലാളികള്‍ ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നതിനാല്‍ സൗത് ബീച്ച് ദുര്‍ഗന്ധപൂരിതമാണ്. കോതി പാലം തുറന്നതോടെ സദാ വാഹനത്തിരക്കുള്ള ഈ റോഡില്‍ വളവിലടക്കം ലോറികള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാരണമാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.