വടകര: ഉറവിട മാലിന്യ സംസ്കരണം വടകരയില്‍ നാട്ടുകാര്‍ക്ക് തലവേദനയായി. മാലിന്യസംസ്കരണത്തിനായി നഗരസഭ ആവിഷ്കരിച്ച പദ്ധതികളെല്ലാം അവതാളത്തിലായതോടെയാണ് കച്ചവടസ്ഥാപനങ്ങളും മറ്റും അതാതിടങ്ങളിലെ മാലിന്യം സ്വയം സംസ്കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാലിപ്പോള്‍ പൊതുസ്ഥലമെല്ലാം മാലിന്യം വലിച്ചെറിയാനുള്ള ഇടമായി. ആളൊഴിഞ്ഞ പറമ്പുകളും ഇടവഴികളും മാലിന്യനിക്ഷേപ കേന്ദ്രമായി. പരാതിപ്പെട്ടിട്ട് കാര്യമില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ രാത്രിയില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ സ്ഥലം തിരയുന്നത് പതിവുകാഴ്ചയാണ്. ദേശീയപാതയോരം പലയിടത്തായി മാലിന്യനിക്ഷേപ കേന്ദ്രമായി. ഇതിന്‍െറ ദുരിതം പേറുന്നത് കാല്‍നടക്കാരാണ്. നാരായണനഗരം ഗ്രൗണ്ടിന് ചേര്‍ന്നുള്ള സ്ഥലം സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായി. പ്രദേശമാകെ ദുര്‍ഗന്ധപൂരിതമാണ്. കഴിഞ്ഞ ദിവസം വടകരയില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപനസമിതി വടകര നിയോജകമണ്ഡലം യോഗത്തില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നത് ചര്‍ച്ചയായി. മാലിന്യ സംസ്കരണത്തിന്‍െറ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും ഇതിന് വിമുഖത കാണിക്കുന്നവരോട് അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നുമാണ് ഏകോപനസമിതി പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.