ഫറോക്ക്: ബുധനാഴ്ചരാത്രി മുസ്ദലിഫയില്‍നിന്ന് എല്ലാം ഭദ്രമാണെന്നും ഒരു പ്രയാസവും നേരിടുന്നില്ളെന്നും മാതാപിതാക്കളെ വിളിച്ചറിയിച്ചശേഷം ഒരുവിവരവും ലഭിക്കാതെ മുനീറിന്‍െറ കുടുംബം ആശങ്കയില്‍. റിയാദില്‍നിന്ന് ദാറുല്‍ ഹുദാ ഹജ്ജ് ഗ്രൂപ് വഴി ഹജ്ജിനുപോയ ഫറോക്ക് കല്ലമ്പാറ ശിഫ ആശുപത്രിക്കുസമീപം കുളങ്ങരവീട്ടില്‍ മുനീര്‍ (39), ഭാര്യ സബിനാസ് (33), ഒന്നരവയസ്സുള്ള മകന്‍ ഫാഇസ് എന്നിവരെയാണ് ബലിപെരുന്നാള്‍ ദിനം ജംറയിലേക്കുള്ള വഴിമധ്യേ തിക്കും തിരക്കിലുംപെട്ട് കാണാതായത്. കല്ളേറ് കഴിഞ്ഞ് മകന്‍െറ വിളി പ്രതീക്ഷിച്ചിരുന്ന പിതാവ് ബഷീര്‍ ഹാജി, മാതാവ് ചാലിയം സ്വദേശിനി കെ.ടി. നഫീസ എന്നിവര്‍ക്ക് വെള്ളിയാഴ്ചയാണ് ഇവരുടെ ഒരുവിവരവും ലഭ്യമല്ളെന്ന വാര്‍ത്ത അറിയുന്നത്. ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇവരുടെമാത്രം വിവരം ലഭിക്കാത്ത കാര്യമാണ് കിട്ടിയത്. ബഷീര്‍ ഹാജിയുടെ മൂത്തമകന്‍ റഷീദും കുടുംബവും മറ്റൊരു യാത്രാസംഘംവഴി ദമ്മാമില്‍നിന്ന് ഹജ്ജിനത്തെിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ മറ്റു ബന്ധുക്കളും വളന്‍റിയര്‍മാരും ചേര്‍ന്ന് മിനായിലെ മുഴുവന്‍ ആശുപത്രികളും പരിശോധിച്ചെങ്കിലും ചികിത്സയിലായി കണ്ടത്തെിയിട്ടില്ല. മുനീറിന്‍െറ ഫോണ്‍ ലഭ്യമായിട്ടുണ്ട്. ദുരന്തത്തിനിരയായോ എന്ന നിലക്കുള്ള പരിശോധന വെള്ളിയാഴ്ചരാത്രി വൈകിയും നടക്കുന്നുണ്ട്. എന്തായാലും മകനെയും കുടുംബത്തെയും നല്ലനിലയില്‍ തിരിച്ചുകിട്ടുമെന്ന ശുഭപ്രതീക്ഷ ബഷീര്‍ ഹാജി കൈവിടുന്നില്ല. ആഫ്രിക്കയിലും ഗള്‍ഫിലും ഏറെക്കാലം കഴിഞ്ഞയാളാണ് ഇദ്ദേഹം. എല്ലാവര്‍ഷവും സൗദിയിലുള്ള മക്കളുടെ കൂടെ കഴിയാന്‍ മാതാപിതാക്കള്‍ പോകാറുണ്ട്. ഒരുവര്‍ഷം മുമ്പാണ് മുനീര്‍ കുടുംബസമേതം നാട്ടില്‍ വന്നുപോയത്. റിയാദിലെ ബത്തയില്‍ റാന്‍റം ബോസ് എന്ന കമ്പനിയില്‍ ജീവനക്കാരനാണ്. മറ്റു മക്കളായ മുഹമ്മദ് ഫാദില്‍ (12), ഫാത്തിമ ദിന (ഏഴ്), മുസ്ഫാസ് (അഞ്ച്) എന്നിവരെ അബഹയിലുള്ള ബന്ധുവീട്ടിലാക്കിയാണ് മുനീറും ഭാര്യയും ഹജ്ജിന് പോയത്. കൊളത്തറ റഹ്മാന്‍ ബസാര്‍ സ്വദേശി ഹുസൈന്‍ കോയയുടെയും ജമീലയുടെയും മകളാണ് സബിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.