ബേപ്പൂര്‍: 17 കോടി ചെലവഴിച്ച് ജര്‍മനിയില്‍നിന്ന് വാങ്ങിയ കണ്ടെയ്നര്‍ റീച്ച് സ്റ്റാക്കറിന്‍െറയും ടഗ്ഗിന്‍െറയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. പോര്‍ട്ട് പരിസരത്ത് നടക്കുന്ന ചടങ്ങ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. തുറമുഖത്ത് എത്തുന്ന കപ്പലുകളെ വാര്‍ഫിലേക്ക് എത്തിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളുള്ള എം.ടി മലബാര്‍ ടഗ് തുറമുഖത്തെ പ്രവര്‍ത്തനത്തിനെ ത്വരിതഗതിയിലാക്കുമെന്ന നിഗമനമാണ് തുറമുഖ വകുപ്പ് അധികൃതര്‍ക്കുള്ളത്. പുതിയ കണ്ടെയ്നറുകളും മറ്റും തീരമണിയുന്നതോടെ കണ്ടെയ്നര്‍ റീച്ച് സ്റ്റാക്കറിന്‍െറയും എം.ടി. മലബാര്‍ ടഗ്ഗിന്‍െറയും പ്രവര്‍ത്തനം കൂടുതല്‍ എളുപ്പത്തില്‍ ചരക്കിറക്കുന്നതിനെയും കയറ്റുന്നതിനെയും സഹായിക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ഉദ്ഘാടനം. എളമരം കരീം എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി, മേയര്‍ എ.കെ. പ്രേമജം, കലക്ടര്‍ എന്‍. പ്രശാന്ത്, പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ് എന്നിവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.