കാവിന്‍െറ സ്ഥലത്തെച്ചൊല്ലി തര്‍ക്കം പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി

മാവൂര്‍: കാവിന്‍െറ സ്ഥലത്തെച്ചൊല്ലി തെങ്ങിലക്കടവില്‍ തര്‍ക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസത്തെി സംഘര്‍ഷം ഒഴിവാക്കി. മാവൂര്‍ തെങ്ങിലക്കടവ് മുത്താച്ചിക്കാവിന്‍െറ ചുറ്റിലുമുള്ള സ്ഥലവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കാവിനുചുറ്റിലുമുള്ള സ്ഥലം കാവിന്‍െറതാണെന്നവകാശപ്പെട്ട് വെള്ളിയാഴ്ച രാവിലെ പത്തോടെ കേരള പുലയ മഹാസഭ പ്രവര്‍ത്തകരത്തെി ചുറ്റിലും കെട്ടിയ കമ്പിവേലി തകര്‍ക്കുകയായിരുന്നു. ഇതിനെ സ്ഥലമുടമയത്തെി എതിര്‍ത്തു. ഇവര്‍ക്ക് പിന്തുണയുമായി പരിസരവാസികളുമത്തെിയതോടെ കാര്യങ്ങള്‍ വാക്കേറ്റത്തിലും ഉന്തുംതള്ളിലേക്കും നീങ്ങി. അതിനിടെ, വിവരമറിഞ്ഞ് മാവൂര്‍ എസ്.ഐ ബിനീഷിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി. തുടര്‍ന്ന് എസ്.ഐ, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇരുവിഭാഗങ്ങളുമായി സംസാരിച്ചു. അസി. കമീഷണര്‍ ജോസിചെറിയാനും സ്ഥലത്തത്തെി പ്രദേശത്ത് തടിച്ചുകൂടിയവരെ ഒഴിപ്പിച്ചു. തുടര്‍ന്ന് ഓരോ വിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കെ.പി.എം.എസ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ കാവിന് 18 സെന്‍റ് സ്ഥലമുള്ളതായും എന്നാല്‍, നിലവില്‍ മൂന്നു സെന്‍റ് സ്ഥലം മാത്രമാണുള്ളതെന്നും വാദിച്ചു. സ്ഥലനികുതി അടക്കുന്ന രേഖകളും ഇവര്‍ ഹാജരാക്കി. പരിസരവാസികളുമായുള്ള ചര്‍ച്ചയില്‍ സ്ഥലമുടമക്കനുകൂലമായി നേരത്തെയുണ്ടായ കോടതിവിധി പൊലീസിന് മുന്നില്‍ ഹാജരാക്കി. കാവിന്‍െറ ഉടമകള്‍ വിധിക്കെതിരെ നല്‍കിയ അപ്പീലും നേരത്തെതന്നെ തള്ളിയതായും ഒരു പ്രകാപനവുമില്ലാതെ തന്‍െറ കമ്പിവേലി തകര്‍ക്കുയാണ് ചെയ്തതെന്നും സ്ഥലമുടമ പൊലീസിനെ അറിയിച്ചു. കൂടാതെ, സ്ഥലം കാവിന്‍െറതാണെന്ന എന്തെങ്കിലും രേഖ ഹാജരാക്കുകയാണെങ്കില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും ഉടമ ഉറപ്പുനല്‍കി. വിഷയം പരിശോധിച്ച് മൂന്നു ദിവസത്തിനകം പരിഹാരം നിര്‍ദേശിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസില്‍ ഹാജരാക്കാനും മാവൂര്‍ എസ്.ഐ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങള്‍ക്കും പുറമേ പ്രദേശത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. അതേസമയം, ഇരുവിഭാഗങ്ങള്‍ക്കുമെതിരെ മാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.