മുക്കം: മുക്കത്തെ ജ്വല്ലറി കവര്‍ച്ചയുടെ പശ്ചാത്തലത്തിലും കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലും മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. താമരശ്ശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍, കൊടുവള്ളി സി.ഐ എ. പ്രേംജിത് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി. മുക്കം എസ്.ഐ എം.പി. രാജേഷിന്‍െറ നേതൃത്വത്തില്‍ കെട്ടിടം ഉടമകളുടെ യോഗം വിളിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ച് പൊലീസ് സ്റ്റേഷനിലും കെട്ടിടം ഉടമകളുടെ പക്കലും സൂക്ഷിക്കും.കെട്ടിട ഉടമകള്‍, ലേബര്‍ ഏജന്‍റുമാര്‍, കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, പൊതുജനങ്ങള്‍ മുതലായവരുടെ സഹകരണത്തോടെ വിവരശേഖരണം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. കെട്ടിട ഉടമകള്‍ അവരുടെ കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കെട്ടിടം ഉടമാ കമ്മിറ്റികളെയോ പൊലീസ് സ്റ്റേഷനിലോ നല്‍കണം. സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെട്ട മുക്കത്തെ ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതികളെ പിടികൂടുന്നതില്‍ മികവ് തെളിയിച്ച സി.ഐ പ്രേംജിത്ത്, എസ്.ഐ രാജേഷ് എന്നിവരെ യോഗം അഭിനന്ദിച്ചു. ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ചന്ദ്രന്‍ മണാശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.ഐ എം.ബി. രാജേഷ്, ജി. അബ്ദുല്‍ അക്ബര്‍, സി.ടി. കഞ്ഞോയി, സത്താര്‍ കൊളക്കാടന്‍, വി.കെ. പ്രകാശന്‍, ഭാസ്കരന്‍ മുക്കം പി.കെ.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിവരകൈമാറ്റത്തിന് കാരശ്ശേരി പഞ്ചായത്തില്‍ 8086364690, കൊടിയത്തൂര്‍ 9946871376, മുക്കം 9946205558 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.