മടപ്പള്ളിയില്‍ ടാങ്കര്‍ലോറി മറിഞ്ഞത് പരിഭ്രാന്തി പരത്തി

വടകര: ദേശീയപാതയില്‍ മടപ്പള്ളിയില്‍ ടാങ്കര്‍ലോറി മറിഞ്ഞത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. നേരിയതോതില്‍ വാതകചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് വടകര ഫയര്‍ഫോഴ്സ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം തിരിച്ചുവിട്ടു. പരിസരവാസികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്കര്‍ മീന്‍ലോറിയില്‍ ഇടിച്ചതാണ് അപകടകാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.