കൊടിയത്തൂര്‍: ശനിയാഴ്ചത്തെ പ്രഭാതം കൊടിയത്തൂര്‍ ഗ്രാമത്തിന് ബാക്കിവെച്ചത് കദനത്തിന്‍െറയും നടുക്കത്തിന്‍െറയും വെന്തെരിയുന്ന ഓര്‍മകള്‍. ശരീഫ്-രഹ്നാസ് ദമ്പതികളുടെ ദുരൂഹമരണത്തില്‍ നാട് വിറങ്ങലിച്ചുപോയ ദിനമായിരുന്നു ഇന്നലെ. ശരീഫിന്‍െറ കരച്ചില്‍കേട്ട് ഓടിയത്തെിയ അയല്‍വാസികള്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദുരന്തകാഴ്ചകള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. തീപാളുന്ന ശരീരവുമായി പുറത്തേക്കിറങ്ങിയോടുന്ന ശരീഫ്, കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കത്തിയെരിഞ്ഞ രഹ്നാസിന്‍െറ ദേഹം. മണ്ണെണ്ണയുടെ ഗന്ധവും തീയുംപുകയും തളംകെട്ടിയ മുറിക്കകത്തുനിന്ന് രഹ്നാസിനെ വാരിയെടുത്ത് ആംബുലന്‍സിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പിന്നാലെ ശരീഫിനെ പാതിജീവനോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ശരീഫും മരിച്ചു. ഇവരുടെ വിവാഹംകഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ ആവുന്നുള്ളൂ. മക്കളില്ല എന്നതിന്‍െറ പേരില്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. പക്ഷേ, അതിങ്ങനെ ജീവനൊടുക്കാന്‍മാത്രം ദു$ഖമായി പരിണമിച്ചു എന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. രണ്ടുപേരും ഗള്‍ഫിലായിരുന്നു. ആറു മാസം മുമ്പാണ് രഹ്നാസ് നാട്ടിലത്തെിയത്. ഒരാഴ്ചമുമ്പ് ശരീഫുമത്തെി. ഈ മാസാവസാനം ദുബൈയിലേക്ക് തിരിച്ചുപോവാനിരിക്കുകയായിരുന്നു ശരീഫ്. ശരീഫും മരിച്ചതോടുകൂടി എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന സത്യവും മണ്‍മറഞ്ഞു. സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ളെന്നായിരുന്നു ശരീഫിന്‍െറ മരണമൊഴി. അവരുടെ മരണത്തിലെ ദുരൂഹതകള്‍ മാത്രമാണ് ബാക്കിയായിരിക്കുന്നത്. രഹ്നാസിന്‍െറ മൃതദേഹം ശനിയാഴ്ചതന്നെ സ്വദേശമായ പന്തീരാങ്കാവ് മണ്ണാര്‍ക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശരീഫിന്‍െറ മയ്യിത്ത് ഞായറാഴച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊടിയത്തൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.