പ്രതിഷേധങ്ങള്‍ക്കിടെ വാണിമേലില്‍ രണ്ട് വന്‍കിട ഖനനങ്ങള്‍ക്ക് അനുമതി

വാണിമേല്‍: ഡി.വൈ.എഫ്.ഐയുടെ സമര കോലാഹലങ്ങള്‍ക്കിടെ വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ട് വന്‍കിട ഖനനങ്ങള്‍ക്ക് അനുമതിനല്‍കി. ഉടുമ്പിറങ്ങിമലയില്‍ കുമരനല്ലൂര്‍ സ്വദേശി വി.എന്‍. സുനീറിന്‍െറ ഉടമസ്ഥതയിലുള്ള 56 ഏക്കര്‍ ഭൂമിയിലും വളയം വലിയപറമ്പത്ത് ഷജിത്തിന് ഉരുട്ടികുന്നില്‍ 10 ഏക്കര്‍ ഭൂമിയിലും കരിങ്കല്‍ ഖനനം നടത്തുന്നതിനാണ് വ്യാഴാഴ്ച ചേര്‍ന്ന ഭരണസമിതി അനുമതിനല്‍കിയത്. അജണ്ട ചര്‍ച്ചക്കെടുക്കുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. ലീഗ് നടപടിക്ക് വിധേയനായ ഗ്രാമ പഞ്ചായത്തംഗം കയമക്കണ്ടി അമ്മദ് ഹാജി വിയോജനകുറിപ്പ് രേഖപ്പെടുത്തി. ഉരുട്ടികുന്നിലേത് ചെറുകിട ഖനനമെന്ന നിലപാടിലായിരുന്നു സി.പി.എം അംഗങ്ങള്‍. എന്നാല്‍, രണ്ട് ഖനനങ്ങള്‍ക്കും അനുമതിനല്‍കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. രാവിലെ 11ഓടെ ഖനന അനുമതിയുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കെടുക്കുമ്പോള്‍ 50ഓളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വളയം എസ്.ഐ ശംഭുനാഥിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഗെയ്റ്റില്‍ തടഞ്ഞു. ഇതിനിടെ ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് നേരത്തെ നിലയുറപ്പിച്ച ദമ്പതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭരണസമിതി യോഗം നടക്കുന്ന ഹാളിലേക്ക് മുദ്രാവാക്യം വിളിച്ച് ഓടിക്കയറിയത് പൊലീസ് തടഞ്ഞു. ഇവരെ പിടിച്ച് ഓഫിസിന് പുറത്താക്കി. സമരത്തിനുമുമ്പേ ഗ്രാമപഞ്ചായത്ത് ഓഫിസ് പൊലീസ് അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. ഓഫിസ് ജീവനക്കാരാണെന്ന വ്യാജേന ഇവര്‍ ഓഫിസിനകത്ത് തങ്ങുകയായിരുന്നു. ഗെയ്റ്റിന് പുറത്ത് സമരം നടക്കുമ്പോള്‍ അപ്രതീക്ഷിതമായി യോഗംനടക്കുന്ന ഒന്നാം നിലയിലുള്ള ഹാളിലേക്ക് ഇവര്‍ ഓടിക്കയറുകയായിരുന്നു. ഇവരെ പുറത്താക്കി പൊലീസ് ഓഫിസിന്‍െറ ഗെയ്റ്റടച്ചതോടെ മതില്‍ ചാടിക്കടന്ന് കൂടുതല്‍ പ്രവര്‍ത്തകരത്തെി ഓഫിസ് മുറ്റത്ത് പ്രതിഷേധിച്ചു. പൊലീസിന്‍െറ സന്ദര്‍ഭോചിത ഇടപെടലിനത്തെുടര്‍ന്ന് സംഘര്‍ഷമില്ലാതാകുകയായിരുന്നു. വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നുവെങ്കിലും എണ്ണത്തില്‍ കുറവായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് മുതിര്‍ന്നില്ല. മാര്‍ച്ച് ബ്ളോക് സെക്രട്ടറി കെ.പി. പ്രദീശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു. വി. കുമാരന്‍, കെ.സി. ചോയി, ഇ.വി. നാണു, പി.പി. ജിനീഷ്, എം.പി. വാസു, കെ.പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഖനനത്തിന് അനുമതിനല്‍കിയാലും തടയുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.