തെരുവുനായ്ക്കളുടെ ആക്രമണം: കടലുണ്ടിയില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു

കടലുണ്ടി: റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷയും കുത്തിവെപ്പും നല്‍കി വിട്ടയച്ചു. തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള ബാലന്‍ (58), ഭിക്ഷയാചിച്ച് കഴിയുന്ന തമിഴ്നാട്ടുകാരന്‍, ഹോട്ടല്‍ തൊഴിലാളി തൈക്കൂട്ടത്തില്‍ ദേവന്‍ (58), കടലുണ്ടി എ.ടി.എമ്മിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുത്തിയില്‍ തറയില്‍ ചന്ദ്രന്‍ (50), എ.കെ. ബഷീര്‍ (50) എന്നിവര്‍ക്കാണ് കടിയും മാന്തലുമേറ്റത്. ബാലന് തലയിലടക്കം നിരവധി മുറിവുകളുണ്ട്. ദേവനും സാരമായി പരിക്കേറ്റു. ബാലനും തമിഴ്നാട്ടുകാരനും റെയില്‍വേ ഗേറ്റിന് കിഴക്കുള്ള കെട്ടിടത്തിന്‍െറ വരാന്തയില്‍ ഉറങ്ങുമ്പോഴാണ് പട്ടികളുടെ ആക്രമണമുണ്ടായത്. റോഡിലൂടെ നടക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് കടിയേറ്റത്. നായകളുടെ കൂട്ട ആക്രമണ വാര്‍ത്തയറിഞ്ഞത്തെിയ നാട്ടുകാര്‍ രണ്ട് നായ്ക്കളെ എറിഞ്ഞുകൊന്നു. ഒരു ഡസനോളം നായകളാണ് കടലുണ്ടി അങ്ങാടിയില്‍ ‘നിശാഭരണം’ നടത്തുന്നത്. കടിയേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലത്തെിച്ചു. റിനീഷ് ഓണത്തറ, ശ്രീജിത്ത് ആളൂര്‍, ലാലു പുളിയറമ്പന്‍, സി. അബൂബക്കര്‍, ഉദയന്‍ തുടങ്ങിയവരാണ് തെരുവില്‍ കഴിയുന്നവരടക്കമുള്ളവരെ ആശുപത്രിയിലത്തെിച്ച് ചികിത്സ ലഭ്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.