മുക്കം: അടിസ്ഥാനസൗകര്യങ്ങളില്‍ മലയോരത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായ ചേന്ദമംഗലൂര്‍ ഗവ. യു.പി സ്കൂളില്‍ സ്ഥിരാധ്യാപകരുടെ ഒഴിവില്‍ താല്‍കാലിക ജീവനക്കാരെ നിയമിച്ചതിലെ സാമ്പത്തികഭാരംമൂലം പി.ടി.എ കമ്മിറ്റിയുടെ നടുവൊടിയുന്നു. എട്ട് അധ്യാപകരെയാണ് പി.ടി.എ ഈ സര്‍ക്കാര്‍ സ്കൂളില്‍ നിയമിച്ചിരിക്കുന്നത്. എഴുപതിനായിരത്തോളം രൂപയാണ് ഇവര്‍ക്കായി ഓരോമാസവും ചെലവ് വരുന്നത്. 2010-11 വിദ്യാഭ്യാസ വര്‍ഷത്തിനുശേഷം പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കപ്പെടാത്തതിനാലാണ് പി.ടി.എക്ക് സ്വന്തം ചെലവില്‍ അധ്യാപകരെ നിയമിക്കേണ്ടിവന്നത്. 2010ല്‍ 893 കുട്ടികളാണിവിടെ പഠിച്ചിരുന്നത്. ഇതിനെ അടിസ്ഥാനമാക്കി 29 അധ്യാപക തസ്തികകള്‍ അനുവദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കുട്ടികളുടെ എണ്ണം 1213ലത്തെി. കഴിഞ്ഞ വര്‍ഷങ്ങളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതമനുസരിച്ച് 37 അധ്യാപകര്‍ വേണം. എട്ട് അധ്യാപകരുടെ തസ്തിക സൃഷ്ടിക്കപ്പെടാത്തതിനത്തെുടര്‍ന്ന്, കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് പി.ടി.എ കമ്മിറ്റി സ്വന്തം ചെലവില്‍ അധ്യാപകരെ നിയമിച്ച് വെട്ടിലായിരിക്കുന്നത്. സംരക്ഷിത അധ്യാപക ലിസ്റ്റില്‍ നിന്നോ പി.എസ്.സി മുഖേനയോ അധ്യാപകരെ നിയമിച്ച് ദുരിതക്കയത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് പി.ടി.എ കമ്മിറ്റി ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.