കോഴിക്കോട്: ഗവ. എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഓസോണ്‍ വാരാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ ബോധവത്കരണ റാലി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി.പി. ബൈജുഭായ് ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. ഷാജി മോഹന്‍, പ്രോഗ്രാം ഓഫിസര്‍ എം.ബി. സഞ്ജയ്, സല്‍മ, വളന്‍റിയര്‍ സെക്രട്ടറിമാരായ ടി.വി. വിഷ്ണു, കെ.കെ. വൈഷ്ണവി എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട്: ഓസോണ്‍ പാളികളുടെ വിള്ളല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ ജീവതാളത്തിന് ഭംഗം വരുത്തുമെന്നും കാലംതെറ്റിയുള്ള മഴ, വേനല്‍, വരള്‍ച്ച, ഭൂമികുലുക്കം തുടങ്ങിയവക്ക് ഇത് ഇടയാക്കുമെന്നും ശാസ്ത്രജ്ഞനായ വി.ടി. പത്മനാഭന്‍ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകര്‍ ഇല്ലാതായിവരുന്ന കാലഘട്ടത്തില്‍ കാലാവസ്ഥാ പരിപാലനത്തിന് പച്ചപ്പ് വര്‍ധിപ്പിക്കാനാവശ്യമായ നടപടിക്രമം സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രകൃതിസംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ഓസോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ പി. രമേഷ്ബാബു അധ്യക്ഷത വഹിച്ചു. തായാട്ട് ബാലന്‍, സെക്രട്ടറി ടി.വി. രാജന്‍, കെ. സംഗീത, തുടങ്ങിയവര്‍ സംസാരിച്ചു. വെസ്റ്റ്ഹില്‍: കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റും കേരള ഗവ. പോളിടെക്നിക് കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളും ചേര്‍ന്ന് ‘എന്‍വയോണ്‍-2015’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓസോണ്‍ വാരാചരണം ആരംഭിച്ചു. ഓസോണ്‍ ദിന റാലി കോളജ് പ്രിന്‍സിപ്പല്‍ ശാന്തമ്മ ടീച്ചര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറായ വസന്തകുമാര്‍, വളന്‍റിയര്‍ സെക്രട്ടറിമാരായ കെ.പി. ആര്യ, പി. അഖില, എം.പി. അഷ്കര്‍, ജെഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.