താമരശ്ശേരി: പാത്തിപ്പാറ ആദിവാസി കോളനിയില്‍ രോഗം ബാധിച്ച് അവശനിലയില്‍ വീടിനു പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന ആദിവാസി യുവാവിനെയടക്കം ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശനിലയില്‍ കാണപ്പെട്ട ഗിരീഷ് എന്ന വെള്ളനെയും (25) മറ്റൊരാളെയും മൂന്ന് സ്ത്രീകളെയും രണ്ടു കുട്ടികളെയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ കോളനിയിലത്തെിയ സബ്കലക്ടര്‍ രോഹിത് മീണ, ജില്ലാ ട്രൈബല്‍ ഓഫിസര്‍ ശശീന്ദ്രന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ദീപ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി നീര്‍വേലില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ കൊണ്ടുപേയത്. കോളനിയിലെ വീടിനുള്ളില്‍ കതകടച്ചിരുന്ന ഗിരീഷിനെ ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ കതക് പൊളിച്ച് അകത്തുകയറിയാണ് വാഹനത്തില്‍ കയറ്റിയത്. ഗിരീഷ് ഒഴികെ മറ്റുള്ളവരെ മരുന്ന് നല്‍കി തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ആദിവാസി സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ലീഗല്‍ സര്‍വിസ് അതോറിറ്റി ജില്ലാ സെക്രട്ടറി സബ്ജഡ്ജി ആര്‍.എല്‍. ബൈജു, ഡി.എം.ഒ ഡോ. നാരായണന്‍ നായക് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം കോളനിയിലത്തെി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.