ബേപ്പൂര്‍: എട്ടാം ക്ളാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും യു.പി. സ്കൂള്‍ വരെയുള്ള ആണ്‍കുട്ടികള്‍ക്കുമായുള്ള സൗജന്യ ബസ് യാത്രയുടെ ഫ്ളാഗ് ഓഫ് ഡെ. കലക്ടര്‍ മീണ റാവത്ത് നിര്‍വഹിച്ചു. ചൊവ്വാഴ്ച എട്ടരയോടെ മാത്തോട്ടത്തായിരുന്നു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കിയത്. നമ്മുടെ മാത്തോട്ടം വാട്സ്ആപ് ഗ്രൂപ്പാണ് ബേപ്പൂര്‍-സിറ്റി റൂട്ടിലോടുന്ന ‘ബിസ്മി’ ബസില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗകര്യം ഒരുക്കിയത്. രാവിലെ 8.45ന് അരക്കിണറില്‍നിന്ന് പുറപ്പെടും. മാനാഞ്ചിറ വരെയാണ് ട്രിപ്. രണ്ടാമത്തെ ട്രിപ് മാനാഞ്ചിറയില്‍നിന്ന് വൈകീട്ട് 3.50ന് അരക്കിണറിലേക്ക് തിരിക്കും. 1300 രൂപയാണ് ചെലവ്. സൗജന്യ സര്‍വിസിനായുള്ള പണം ‘ബിസ്മി’ ബസ് ഉടമക്ക് വാട്സ്ആപ്പ് ഗ്രൂപ് അംഗങ്ങള്‍ നല്‍കും. പ്രവാസികളായ 100 പേരാണ് വാട്സ്ആപ്പില്‍ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.