കോഴിക്കോട്: പാളയം കെ.വി കോംപ്ളക്സില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഏകദേശ കണക്ക്. സീസണ്‍സ് റെഡിമെയ്ഡ് കടയിലായിരുന്നു അഗ്നിബാധ. കടയുടമകള്‍ നഷ്ടം തിട്ടപ്പെടുത്തിവരികയാണ്. 50-70 ലക്ഷം രൂപക്കിടയിലാണ് നഷ്ടമെന്ന് ഉടമകളിലൊരാളായ വിജയകുമാര്‍ പറഞ്ഞു. തീപിടിച്ചുണ്ടായതിനേക്കാള്‍ നഷ്ടം സംഭവിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വെള്ളത്തില്‍ കുതിര്‍ന്നാണ്. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധന ആരംഭിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ടി.കെ. ശ്രീജയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത്നിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചു. അസി.പൊലീസ് കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഫയര്‍ഫോഴ്സും റവന്യൂ വിഭാഗവും ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ,് ഫയര്‍ഫോഴ്സ് വിഭാഗങ്ങളുടെയും കെട്ടിടത്തിലെ ചുമട്ടുതൊഴിലാളികളുടെയും സമയോചിതവും സാഹസികവുമായ ഇടപെടലാണ് അപകടത്തിന്‍െറ ആഘാതം കുറച്ചതെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ 160 ഓളം കടമുറികളില്‍ മിക്കതും തുണിവ്യാപാരമാണ്. മൊത്തക്കച്ചവടകേന്ദ്രമായതിനാല്‍ കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് ഈ പ്രമുഖ വ്യാപാരസമുച്ചയത്തിലുള്ളത്. ബലിപെരുന്നാള്‍ ആയതിനാല്‍ സ്റ്റോക് ഏറെയുണ്ടായിരുന്നു. അരമണിക്കൂറിനകം അഗ്നി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വന്‍നഷ്ടം ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയമായ പരിശോധനകള്‍ പൂര്‍ത്തിയായാലേ യഥാര്‍ഥ കാരണം കണ്ടത്തൊനാവൂ. രാത്രി കട അടച്ച ഉടനെയായിരുന്നു കെട്ടിടത്തിന്‍െറ അഞ്ചാംനിലയിലെ കടമുറിയില്‍ അഗ്നിബാധയുണ്ടായത്. മലബാറിലെ പ്രമുഖ റെഡിമെയ്ഡ് വസ്ത്ര വിതരണക്കാരുടേതാണ് കത്തിയ കട. സംഭവത്തിനുപിന്നില്‍ അട്ടിമറിയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.