മുക്കം വിസ്മയ ഗോള്‍ഡ് കവര്‍ച്ച : സാഹസിക നീക്കത്തില്‍ മുഖ്യപ്രതി പിടിയില്‍

മുക്കം: മുക്കം അഭിലാഷ് ജങ്ഷനിലെ വിസ്മയ ഗോള്‍ഡ് കവര്‍ച്ചക്കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കഴിയുന്നതിനിടെയാണ് പ്രധാന പ്രതികളിലൊരാളായ കൃഷ്ണയെ കഴിഞ്ഞ ദിവസം കൊടുവള്ളി സി.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. പ്രതിയെ പിടികൂടാനായി പൊലീസ് സംഘമത്തെിയപ്പോള്‍ ഇയാള്‍ പുഴയിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ പൊലീസ് പുഴയില്‍വെച്ച് കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയുമായി തിരിച്ചുവരാനിരുന്ന പൊലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ബംഗാളിലെ കലക്ടറായ മുന്‍ കോഴിക്കോട് കലക്ടര്‍ പി.ബി. സലീം ഉള്‍പ്പെടെയുള്ള മലയാളി ഉദ്യോഗസ്ഥരുടെ സഹായംകൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. പശ്ചിമബംഗാള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ബംഗാളില്‍നിന്ന് തിരിച്ച സംഘം തിങ്കളാഴ്ച മുക്കത്തത്തെുമെന്നാണ് സൂചന. കേസില്‍ മൊത്തം ഏഴു പ്രതികള്‍ ഉണ്ടെന്നാണ് അറിവ്. മറ്റൊരു പ്രധാന പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാനായിട്ടില്ല. ഇയാളാണ് മൂന്നു കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതെന്ന് പിടിയിലായ കൃഷ്ണ മൊഴിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് മുക്കം അഭിലാഷ് ജങ്ഷനിലെ വിസ്മയ ഗോള്‍ഡില്‍ മോഷണം നടന്നത്. മൂന്നു കിലോ സ്വര്‍ണം, നാലു കിലോ വെള്ളി, നാലു ലക്ഷം രൂപ എന്നിവയടക്കം ഒരു കോടിയോളം രൂപയുടെ മോഷണമാണ് നടന്നത്. കൃത്യം നടന്ന് ഒരു മാസത്തിനു ശേഷമാണ് പ്രതി പിടിയിലായത്. മോഷണത്തിനായി ഇയാള്‍ എത്തിയത് നെടുമ്പാശ്ശേരി വരെ വിമാനത്തിലും തുടര്‍ന്ന് മുക്കം വരെ കാറിലുമാണ്. സംഘത്തിലെ ബാക്കിയുള്ളവരെ 50,000 രൂപ നല്‍കി ഒഴിവാക്കിയെന്നാണ് പിടിയിലായ കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.