വടകര: അനധികൃതമായി മണല്‍ കടത്തിയതിന്‍െറ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ലോറി ഉടമ അറസ്റ്റിലായി. തിരുവള്ളൂര്‍ ചാനിയംകടവിലെ കലത്തോടമ്മല്‍ അസീസിനെയാണ് (35) വടകര എസ്.ഐ പി.ജെ. ഹരീഷും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുമ്പ് ചാനിയം കടവില്‍നിന്ന് രാത്രിസമയത്ത് അനധികൃതമായി മണല്‍ കടത്തിയ ലോറി പരിസരത്തുള്ള വീട്ടിന്‍െറ ചുറ്റുമതിലില്‍ ഇടിഞ്ഞ് മറിഞ്ഞിരുന്നു. ലോറിഡ്രൈവറടക്കം മൂന്നുപേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍നിന്ന് മണല്‍ എടുത്തുമാറ്റി ലോറി കഴുകി വൃത്തിയാക്കിയശേഷം ലോറി സ്ഥലംമാറ്റി വെക്കുകയായിരുന്നു. സ്ഥലവാസികള്‍ അറിയിച്ച് പൊലീസ് എത്തുമ്പോഴേക്കും ലോറിയില്‍ മണല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അപകടത്തില്‍പെട്ട ലോറിഡ്രൈവര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അനീസിനെതിരെ കേസെടുത്തത്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെ വടകര പൊലീസിനു മുന്നില്‍ ഹാജരാകുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.