കോഴിക്കോട്: സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങളൊഴികെ ഭൂരിപക്ഷം വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഒരുപോലെ പണിമുടക്കി. കടകളും വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞുകിടന്നു. മുക്കം, താമരശ്ശേരി, പേരാമ്പ്ര തുടങ്ങിയ വിവിധമേഖലകളില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. ജില്ലയിലെ വില്ളേജ് ഓഫിസുകള്‍ തൊട്ട് ഓഫിസ് കോംപ്ളക്സുകള്‍വരെ പൂര്‍ണമായും അടഞ്ഞുകിടന്നതായി എന്‍.ജി.ഒ യൂനിയന്‍ അറിയിച്ചു. പണിമുടക്ക് വന്‍ വിജയമാക്കിയ മുഴുവന്‍ ജീവനക്കാരെയും കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും സ്തംഭിച്ചു. പണിമുടക്ക് വന്‍ വിജയമാക്കി മാറ്റിയ അധ്യാപകരെയും ജീവനക്കാരെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനര്‍ എം. മുരളീധരന്‍ അഭിനന്ദിച്ചു. ദേശീയ പണിമുടക്കിന്‍െറ മറവില്‍ ഒരുവിഭാഗം സംസ്ഥാനജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍നിന്ന് ഭൂരിപക്ഷം ഗസറ്റഡ് ഓഫിസര്‍മാരും വിട്ടുനിന്നതായി കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു) ജില്ലാ പ്രസിഡന്‍റ് വി. അബ്ദുല്‍റസാഖ്, സെക്രട്ടറി എം. ദിനേശ്കുമാര്‍ എന്നിവര്‍ അറിയിച്ചു. കലക്ടറേറ്റില്‍ 12ല്‍ ഏഴും വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗത്തില്‍ 41ല്‍ 23ഉം ഓഫിസര്‍മാര്‍ ഹാജരായി. ജില്ലാ ട്രഷറിയില്‍ മൊത്തം നാലില്‍ രണ്ടുപേര്‍ ജോലിക്കത്തെി. ജില്ലയിലെ നാലു താലൂക്ക് ഓഫിസിലെയും എല്ലാ ഗസറ്റഡ് ഓഫിസര്‍മാരും ജോലിക്കത്തെി. വാണിജ്യനികുതി അസസ്മെന്‍റ് വിഭാഗത്തില്‍ 48ല്‍ 16 ഓഫിസര്‍മാര്‍ മാത്രമാണ് ജോലിക്കത്തെിയത്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ ഭൂരിപക്ഷവും പണിമുടക്കില്‍നിന്ന് വിട്ടുനിന്നതായി കെ.ജി.ഒ.യു പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഫാര്‍മസി കോളജില്‍ 19ല്‍ 16 ഗസറ്റഡ് അധ്യാപകരും പുതിയറ, പേരാമ്പ്ര, മുക്കം തുടങ്ങി മിക്ക ട്രഷറി ഓഫിസര്‍മാരും ജോലിക്കത്തെിയതായും നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയപ്രേരിത പണിമുടക്കില്‍നിന്ന് വിട്ടുനിന്ന എല്ലാ ഗസറ്റഡ് ഓഫിസര്‍മാരെയും കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.