ജിന്ന് ചികിത്സ നടത്തിയ ‘സിദ്ധനെ’ നാട്ടുകാര്‍ ഓടിച്ചു

നാദാപുരം: അടച്ചിട്ടമുറിയില്‍ ചൂരല്‍പ്രയോഗമുള്‍പ്പെടെയുള്ള മുറകളുമായി സിദ്ധന്‍െറ ജിന്ന് ചികിത്സ നാട്ടുകാരുമായി സംഘര്‍ഷത്തിനിടയാക്കി. ജനം സംഘടിച്ചുവന്നതോടെ മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തിനൊടുവില്‍ സിദ്ധനെയും കൂട്ടാളികളേയും നാട്ടുകാര്‍ തുരത്തി. എടച്ചേരിയിലാണ് ബുധനാഴ്ച വൈകീട്ട് മുതല്‍ സംഘര്‍ഷം നടന്നത്. എടച്ചേരി, തലായി, മുതുവടത്തൂര്‍ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ ‘ജിന്ന് ചികിത്സ’ നടന്ന സ്വകാര്യവ്യക്തിയുടെ വീടിന്‍െറ പരിസരത്ത് തടിച്ചുകൂടി. മലപ്പുറം സ്വദേശിയായ 16കാരനാണ് ജിന്ന് ചികിത്സയുമായി എത്തിയ സിദ്ധനെന്നാണ് വിവരം. ഇയാള്‍ക്കുപിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. എടച്ചേരിയിലെ വീട്ടില്‍ മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയെ ചികിത്സിക്കാനാണത്രെ നാലുദിവസംമുമ്പ് ജിന്ന് സിദ്ധന്‍ എത്തിയത്. ഈ വീട്ടില്‍ ഇയാള്‍ എങ്ങനെയാണത്തെിയതെന്ന് വ്യക്തമല്ല. സിദ്ധന്‍ എത്തിയതോടെ വീട്ടുകാര്‍ അരഡസനിലധികം പോത്തുകള്‍, മൂരിക്കുട്ടന്‍ എന്നിവയെ കൊണ്ടുവന്ന് അറുത്ത് മാംസവിതരണവും ആരംഭിച്ചതായി പറയുന്നു. ഇതോടെ പല ദിക്കുകളില്‍നിന്ന് ഇവിടേക്ക് ആളുകളത്തൊന്‍ തുടങ്ങി. മാംസവിതരണം ജിന്നിന്‍െറ നിര്‍ദേശപ്രകാരമാണെന്നും ഇതിനാവശ്യമായ തുക ജിന്ന് തന്നെയാണ് നല്‍കുന്നതെന്നും പ്രചരിപ്പിച്ചിരുന്നു. ഇതിനിടയില്‍ വീട്ടിനുള്ളില്‍ സിദ്ധന്‍െറ പ്രാകൃത ജിന്ന് ചികിത്സയും ആരംഭിച്ചു. രോഗിയെ കെട്ടിയിട്ട് മന്ത്രോച്ചാരണങ്ങളോടെ അടിക്കലാണ് ചികിത്സയുടെ പ്രധാന ഇനമത്രെ. മൂന്നു ദിവസത്തെ ചികിത്സക്കിടയില്‍ ഈ വീട്ടിലത്തെിയ കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകള്‍ക്കും വിഭ്രാന്തിരോഗം പിടിപെട്ടതോടെയാണ് സംഭവം ഒച്ചപ്പാടായത്. ഇതോടെ, ബന്ധുക്കളും നാട്ടുകാരും തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റം നടന്നു. ബഹളങ്ങള്‍ക്കിടയില്‍ ബുധനാഴ്ച ഉച്ചയോടെ ജിന്ന് സിദ്ധന്‍ കാറില്‍ കയറി സ്ഥലംവിട്ടു. വൈകീട്ട് വീണ്ടും തിരിച്ചുവന്നതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. എടച്ചേരിയില്‍നിന്ന് പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്. ഇതേ സിദ്ധനെ കഴിഞ്ഞാഴ്ച വാണിമേല്‍ ഭാഗത്തുനിന്ന് നാട്ടുകാര്‍ ഓടിച്ചതാണെന്ന് പറയുന്നു. ആരും പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.