ആയഞ്ചേരി: ഏക്കര്‍കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചത് സംഘര്‍ഷത്തിന് കാരണമായി. ആയഞ്ചേരി പഞ്ചായത്തിലെ തറോപ്പൊയില്‍ കോതുരുത്തി പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമമാണ് നാട്ടുകാരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. പണിമുടക്ക് ദിവസമായ ബുധനാഴ്ച 50ഓളം തൊഴിലാളികളാണ് കാട് വെട്ടാന്‍ വന്നത്. സ്ഥലത്തത്തെിയ നാട്ടുകാരും കാട് വെട്ടാന്‍ വന്നവരും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടായി. കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചത് നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ഒരു വിഭാഗം തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. തൊഴിലാളികളും നാട്ടുകാരും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമായി. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് കാട് വെട്ടുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതോടെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായി. കോതുരുത്തി, എലത്തുരുത്തി, വാളാഞ്ഞി തുരുത്തുകള്‍ ഏക്കര്‍കണക്കിന് കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമാണ്. ദേശാടനപ്പക്ഷികള്‍ക്ക് പുറമെ സ്വദേശികളായ പക്ഷികളുടെയും താവളമാണ് കണ്ടല്‍ക്കാടുകള്‍. പാമ്പുകള്‍, മുള്ളന്‍പന്നി, ആമ തുടങ്ങിയ വിവിധയിനം ജീവികളുടെ ആവാസകേന്ദ്രമാണ് ഇവിടം. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് സ്കൂള്‍ കുട്ടികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഇവിടെ എത്താറുണ്ട്. വാളാഞ്ഞി തുരുത്തിലേക്ക് റോഡും വൈദ്യുതിയും എത്തിയതോടെയാണ് തുരുത്തുകളില്‍ ആര്‍ക്കും വേണ്ടാതെകിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റാന്‍ ശ്രമംതുടങ്ങിയത്. ഇതിനെതിരെ കലക്ടര്‍, തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാട് വെട്ടാനുള്ള നീക്കം പൊലീസും ഫോറസ്റ്റ് അധികൃതരും ഇടപെട്ട് തടഞ്ഞിരുന്നു. പണിമുടക്കിന്‍െറ മറവില്‍ കാട് വെട്ടാനായി ബുധനാഴ്ച വീണ്ടും ശ്രമം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.