വേളം: പഞ്ചായത്തിലെ കൂളിക്കുന്ന്, മണിമല, ചെറുകുന്ന്, കിണറുള്ളകണ്ടിമുക്ക് ഭാഗങ്ങളില്‍ കന്നുകാലികള്‍ക്ക് പേവിഷബാധയേല്‍ക്കുന്ന സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി. പേവിഷബാധയേറ്റതിനാല്‍ പശുക്കളെയും ആടുകളെയും കുത്തിവെച്ച് കൊല്ലുകയാണ്. ചെറുകുന്നിലെ കോമത്ത് ഇബ്രാഹീം മാസ്റ്ററുടെ പശുവിനെ കഴിഞ്ഞദിവസം കൊന്നു. പശുവിനെ പേപ്പട്ടിയോ, ഭ്രാന്തന്‍കുറുക്കനോ കടിച്ചതായി അറിവില്ളെങ്കിലും ലക്ഷണം കണ്ടതിനാല്‍ കൊല്ലുകയായിരുന്നു. തറവട്ടത്ത് മൂസഹാജിയുടെ കറവപ്പശു, ചാലില്‍ ഗോവിന്ദന്‍െറ പശു, കച്ചേരി റഫീഖിന്‍െറ മുട്ടനാട് എന്നിവയെ നേരത്തേ കൊന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കോനോത്തുകുനി ഖാസിം, കരീം, കരിമ്പാലക്കണ്ടി സൂപ്പി, എടച്ചേരിക്കണ്ടി അബ്ദുല്ല എന്നിവരുടെ മൃഗങ്ങളെയും ആക്രമിച്ചിരുന്നത്രെ. ഇവക്ക് കുത്തിവെച്ചിട്ടുണ്ട്. പേവിഷബാധയുള്ളത് അറിയാതെ മൃഗങ്ങളെ പരിചരിച്ച ചില കര്‍ഷകര്‍ക്കും പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. ബലിപെരുന്നാളിന് അറുക്കാന്‍ കാളകളെ പോറ്റുന്നവരും ഭ്രാന്തന്‍കുറുക്കനെയും പേപ്പട്ടിയെയും ഭയന്നാണ് കഴിയുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കള്‍ താവളമാക്കുന്നത്. നായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് കിണറുള്ളകണ്ടിമുക്ക് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പ്രദേശത്ത് കര്‍ഷകരുടെ യോഗംചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.