കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിലെ ലോക്കറുകളില്‍നിന്ന് 200 പവനിലധികം സ്വര്‍ണാഭരണങ്ങളും വജ്രമാലയും മറ്റും കവര്‍ന്ന കേസില്‍ പ്രതി അനില്‍കുമാറിന്‍െറ ഭാര്യയും കൂട്ടുപ്രതിയുമായ കരുവിശ്ശേരി സ്വദേശി മിനി റാണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. മിനി റാണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മൂന്നു ദിവസത്തെ വാദം കേട്ടശേഷമാണ് കോടതി തള്ളിയത്. മൂന്ന് ലോക്കറുകളില്‍നിന്ന് വന്‍ ആഭരണശേഖരം കവര്‍ന്ന കേസില്‍ ഒരു മാസത്തോളമായി ജയിലില്‍ കഴിയുന്ന പ്രതി ബാങ്ക് ക്ളര്‍ക്ക് അനില്‍കുമാറിന്‍െറ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ കെ.പി. കേശവമേനോന്‍ റോഡ് ശാഖയില്‍ പ്യൂണായിരിക്കെ മൂന്ന് ലോക്കറുകളില്‍നിന്ന് അനില്‍കുമാര്‍ ആഭരണങ്ങളും മറ്റും കവര്‍ന്നെന്നാണ് കേസ്. ലോക്കറില്‍നിന്ന് കവര്‍ന്ന സ്വര്‍ണത്തിലെ സൗദി മുദ്രയുള്ള നാണയങ്ങള്‍ സ്വന്തം പേരില്‍ ബാങ്കില്‍ പണയംവെച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് മിനി റാണിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാഴ്ചയായി ഒളിവിലായിരുന്ന മിനി റാണി കഴിഞ്ഞ ദിവസം പുതിയറ ജില്ലാ ജയിലിനടുത്ത വീട്ടില്‍ എത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ മുങ്ങി. കല്ലായ് സ്വദേശി സി.കെ. മുസ്തഫ, ഹോട്ടല്‍ ശരവണഭവന്‍ ഉടമ എസ്. ശരവണന്‍, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലിയുടെ മകള്‍ എന്നിവരുടെ ലോക്കറുകളില്‍നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.