പെരുവയല്‍ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

കോഴിക്കോട്: പ്രവര്‍ത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 9001-2008 സര്‍ട്ടിഫിക്കറ്റ് പെരുവയല്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും ഓഫിസ് സംവിധാനത്തിലെ കാര്യക്ഷമതയും പരിഗണിച്ചാണ് അംഗീകാരം. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഓഫിസ് സംവിധാനം, മികച്ച സംവിധാനങ്ങളോടെയുള്ള ഫ്രണ്ട് ഓഫിസ്, 22 വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍, വിവരങ്ങളറിയാന്‍ ടച്ച് സ്ക്രീന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, ടോക്കണ്‍ സിസ്റ്റം, ഫയല്‍ ട്രാക്കിങ്, റെക്കോഡ് റൂം എന്നിവയെല്ലാം അംഗീകാരത്തിന് പരിഗണിച്ചു. ജില്ലയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് പെരുവയല്‍. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം 31ന് രണ്ടുമണിക്ക് എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രസിഡന്‍റ് സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി പൗരാവകാശ രേഖയുടെ പ്രകാശനം നിര്‍വഹിക്കും. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ജീവനക്കാരെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.